Wednesday, July 17, 2019 Last Updated 21 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 01.44 AM

ഒളിക്യാമറ വിവാദം: മുഹമ്മദ്‌ റിയാസ്‌ മൊഴി നല്‍കി

uploads/news/2019/05/306628/3.jpg

കോഴിക്കോട്‌: കോഴിക്കോട്‌ മണ്ഡലം യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി എം.കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തില്‍ പരാതിക്കാരനായ എല്‍.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി പി.എ മുഹമ്മദ്‌ റിയാസിന്റെ മൊഴി അനേ്വഷണ ഉദ്യോഗസ്‌ഥനായ നോര്‍ത്ത്‌ അസി. കമ്മിഷണര്‍ പ്രദീപ്‌കുമാര്‍ മുമ്പാകെ രേഖപ്പെടുത്തി. കേവലം തിരഞ്ഞെടുപ്പു പ്രചാരണം എന്ന നിലയിലല്ല ഇടതുപക്ഷം ഈ വിഷയത്തെ കാണുന്നതെന്നു മുഹമ്മദ്‌ റിയാസ്‌ വ്യക്‌തമാക്കി. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനം പണം ആവശ്യപ്പെട്ടതിനു പിന്നില്‍ ഉണ്ട്‌. എം.പിയായിരിക്കെ നഗ്നമായ ഭരണഘടനാ ലംഘനം നടത്തിയതിന്റെ വെളിപ്പെടുത്തലാണ്‌ ഒളിക്യാമറ ദൃശ്യങ്ങളില്‍ ഉള്ളത്‌. 2014 ല്‍ തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ കണക്കില്‍53 ലക്ഷം എന്നു കാണിച്ച അദ്ദേഹം 20 കോടി ചെലവായി എന്നു വെളിപ്പെടുത്തിയതോടെ തിരഞ്ഞെടുപ്പു കമ്മിഷനെ വഞ്ചിക്കുകയും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്‌ഥകള്‍ ലംഘിക്കുകയും ചെയ്‌്തു.
നിയമ നടപടികളുമായി ശക്‌തമായി മുന്നോട്ടു പോകുന്നതോടൊപ്പം വിഷയത്തെ രാഷ്ര്‌ടീയമായി മുന്നോട്ടു കൊണ്ടുപോവുമെന്നും അദ്ദേഹം വിശദമാക്കി.
അനേ്വഷണ സംഘം നേരത്തേ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ടിവി ചാനലില്‍ നിന്നു ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ചാനലിന്റെ നോയ്‌ഡയിലെ ഓഫീസില്‍ നിന്നാണ്‌ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അനേ്വഷണ സംഘം ശേഖരിച്ചത്‌.
എം.കെ രാഘവനേയും െ്രെപവറ്റ്‌ സെക്രട്ടറി ശ്രീകാന്തിനേയും ചേംബറില്‍ വിളിച്ചുവരുത്തി കോഴിക്കോട്‌ ജില്ലാ കലക്‌ടര്‍ വി സാംബശിവറാവു നേരത്തെ മൊഴിയെടുത്തിരുന്നു.
ടിവി 9 വാര്‍ത്താ വിഭാഗം മേധാവിയുടേതടക്കം അഞ്ചു പേരുടെ മൊഴി അനേ്വഷണ സംഘം എടുത്തു. രാഷ്ര്‌ടീയ പ്രേരിതമാണ്‌ അരോപണം എന്ന എ.കെ രാഘവന്റെ വാദത്തെ തുടര്‍ന്ന്‌ അനേ്വഷണം എത്രയും പെട്ടെന്ന്‌ തീര്‍ക്കണമെന്നാണ്‌ അനേ്വഷണ സംഘത്തിനു കിട്ടിയ നിര്‍ദ്ദേശം.

Ads by Google
Advertisement
Wednesday 08 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW