Friday, July 19, 2019 Last Updated 53 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 01.27 AM

ദേശീയപാത: മന്ത്രി തോമസ്‌ ഐസകിന്‌ മറുപടിയുമായി അഡ്വ.പി.എസ്‌. ശ്രീധരന്‍പിള്ള

uploads/news/2019/05/306299/1.jpg

കോഴിക്കോട്‌: ദേശീയപാത വിഷയത്തില്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള. സംസ്‌ഥാന സര്‍ക്കാര്‍ വരുത്തിവെച്ച പ്രളയത്താല്‍ കഷ്‌ടപ്പെടുന്നവരുടെ ആവശ്യം പരിഗണിച്ച്‌ നിയമപ്രകാരമാണെങ്കില്‍ മാത്രം വേണ്ടത്‌ ചെയ്ുയക എന്നാണ്‌ താന്‍ കത്തില്‍ പറഞ്ഞത്‌. താന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്‌ മന്ത്രി നിതിന്‍ ഗഡ്‌കരിക്ക്‌ അയച്ച കത്ത്‌ വായിച്ചാല്‍ ആര്‍ക്കും അത്‌ മനസ്സിലാകും. ഇംഗ്ലീഷ്‌ അറിയാത്ത ഒരാള്‍ക്ക്‌ എങ്ങനെ പിഎച്ച്‌.ഡി കിട്ടി എന്ന്‌ മനസ്സിലാകുന്നില്ല. ക്രൂരരും ജനവിരുദ്ധരുമായി കമ്മ്യൂണിസ്‌റ്റുകാര്‍ മാറിയതുകൊണ്ടാണ്‌ ഈ കത്ത്‌ ഉപയോഗിച്ച്‌ ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്‌. സ്‌റ്റാലിനിസ്‌റ്റ് രീതിയാണിത്‌. കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ മാനവികത എന്നൊന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചിയിലെ എന്‍.എച്ച്‌ 17 സംയുക്‌ത സമരസമിതി നല്‍കിയ നിവേദനം തന്റെ കവറിംഗ്‌ ലെറ്ററോടുകൂടി കേന്ദ്രമന്ത്രിക്ക്‌ അയക്കുകയാണ്‌ ചെയ്‌തത്‌. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഹാഷിം ചേനാംപിള്ളിക്കും കത്തിന്റെ കോപ്പി അയച്ചിരുന്നു. എടപ്പള്ളി മൂത്തകുന്നം ഭാഗത്ത്‌ പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവരാണെന്നും ഈ ഭാഗത്ത്‌ താല്‍ക്കാലികമായി ഭൂമിയേറ്റെടുക്കല്‍ നിര്‍ത്തിവെക്കണമെന്നുമായിരുന്നു കത്തില്‍ സൂചിപ്പിച്ചത്‌. ജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌.
ഈ പ്രദേശത്ത്‌ 1972ല്‍ ദേശീയപാതയ്‌ക്ക് വേണ്ടി സ്‌ഥലം വിട്ടുനല്‍കിയവര്‍ക്ക്‌ ഇതുവരെ പൂര്‍ണമായും പണം ലഭിച്ചിട്ടില്ലെന്നും അന്ന്‌ ഏറ്റെടുത്ത ഭൂമിയില്‍ ഇപ്പോഴും പണി തുടങ്ങിയിട്ടില്ലെന്നും ആക്ഷന്‍ കമ്മറ്റി നല്‍കിയ നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നു. ആ പ്രദേശത്താണ്‌ സ്‌ഥലം ഏറ്റെടുക്കാന്‍ വീണ്ടും ത്രി എ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതെന്നും ആത്മഹത്യയല്ലാതെ തങ്ങള്‍ക്ക്‌ മറ്റുമാര്‍ഗങ്ങള്‍ ഇല്ലെന്നും സംയുക്‌ത സമരസമിതി ഭാരവാഹികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ കാണാനെത്തിയ നേതാക്കളില്‍ അവിടുത്തെ സി.പി.എമ്മിന്റെ നേതാവുമുണ്ടായിരുന്നു. ന്യായമായ ആവശ്യമായതിനാലാണ്‌ കത്ത്‌ നല്‍കിയത്‌. അതിനെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത്‌ ശരിയല്ല. ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന തരത്തിലുള്ള നേതാക്കളാണ്‌ സി.പി.എമ്മിന്റെ നാശത്തിന്‌ കാരണം.
തന്നെ വര്‍ഗ ശത്രുവായി പ്രഖ്യാപിക്കണമെന്ന അഭിപ്രായം സി.പി.എമ്മിന്റെ അപചയമാണ്‌. രാഷ്ര്‌ടീയത്തെ ജനസേവനമായി കാണാത്തതാണ്‌ സി.പി.എമ്മിന്റെ പ്രശ്‌നം. അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ എന്ന രീതിയിലാണ്‌ സി.പി.എമ്മിന്റെ പ്രവൃത്തിയെന്നും അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ടി.പി. ജയചന്ദ്രന്‍, സംസ്‌ഥാന സമിതി അംഗം പി.എം. ശ്യാമപ്രസാദ്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കത്തിലെ വിശദാംശങ്ങള്‍
പുറത്തുവിടണം
കോഴിക്കോട്‌: കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രിയെ സര്‍വകക്ഷി സംഘം സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക്‌ നല്‍കിയ കത്തിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന്‌ ബി.ജെ.പി സംസ്‌ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള. കത്തിലുള്ള വിശദാംശങ്ങള്‍ പ്രധാനമന്ത്രി ആരുമായും പങ്കുവെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കത്തിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 07 May 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW