Monday, June 10, 2019 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 04 May 2019 04.10 PM

പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങി ; സ്ഥിരീകരിച്ച് മധു ചോപ്ര

Priyanka Chopra  ,  Siddharth - ishita kumar

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് മാതാവ് മധു ചോപ്ര. അടിയന്തരമായി ഒരു ശസ്ത്രക്രിയ ഭാവി വധു ഇഷിതയ്ക്ക് വേണ്ടി വന്നതിനാല്‍ വിവാഹം മാറ്റിവെച്ചതായാണ് തുടക്കത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇഷിത ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തതോടെ വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങളും ശക്തമായി.

ഇത് ഒരു പുതിയ തുടക്കമാണെന്ന അടിക്കുറിപ്പോടുകൂടി സര്‍ജറിക്ക് ശേഷം ഇഷിത ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മധു ചോപ്ര. സിദ്ധാര്‍ത്ഥും ഇഷിതയും ഒന്നിച്ചെടുത്ത തീരുമാനമാണെന്നു പറഞ്ഞ മധു ചോപ്ര വിവാഹം മുടങ്ങിയതിന്റെ കാരണം വ്യക്തമാക്കിയില്ല.

കഴിഞ്ഞ ഫെബ്രുവരി 27നു ഡല്‍ഹിയില്‍ വച്ചായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തിനു ശേഷം അമേരിക്കയില്‍ താമസിക്കുന്ന പ്രിയങ്ക സഹോദരന്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. എന്നാല്‍ വിവാഹ നടക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തതിനു ശേഷം പ്രിയങ്ക മടങ്ങി. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പ്രിയങ്ക സോഷ്യല്‍ മീഡിയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.
പൂനെയില്‍ പബ് നടത്തുകയാണ് സിദ്ധാര്‍ത്ഥ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇഷിതയും സിദ്ധാര്‍ത്ഥും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്.

Ads by Google
Advertisement
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW