Wednesday, June 19, 2019 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.04 AM

മീണയുടെ നടപടി നിയമപരായി നേരിടാന്‍ സി.പി.എം. കള്ളവോട്ടില്‍ രോഷത്തോടെ കോടിയേരി

uploads/news/2019/05/305208/1.jpg

കണ്ണൂര്‍: മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. യു.ഡി.എഫ്‌ തന്ത്രത്തിന്റെ ഭാഗമായാണ്‌ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട്‌ നടന്നിട്ടില്ല. ഫോറം എം 18 അനുസരിച്ച്‌ ചെയ്ുയന്ന സഹായി വോട്ടുതന്നെയാണ്‌ പിലാത്തറയില്‍ ചെയ്‌തത്‌. . തീരെ വയ്യാത്ത വോട്ടര്‍മാരെ ബൂത്തിനകത്ത്‌ എടുത്തുകൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. അതിനാലാണ്‌ ബൂത്തിനുള്ളില്‍ ആ വോട്ടര്‍ എത്താതിരുന്നത്‌. വയ്യാത്തവരെ എടുത്തുകൊണ്ടു പോകാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സൗകര്യം ഒരുക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ആരോപണ വിധേയരായ വ്യക്‌തികള്‍ കുറ്റം ചെയ്‌തു എന്ന്‌ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഉറപ്പിക്കുന്നത്‌ എന്തടിസ്‌ഥാനത്തിലാണ്‌. ആരോപണ വിധേയയായ പഞ്ചായത്ത്‌ മെമ്പര്‍ സ്‌ഥാനത്തു നിന്ന്‌ മാറി നില്‍ക്കണമെന്ന്‌ ആവശ്യപ്പെടാന്‍ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ അധികാരമില്ല.അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അവര്‍ പഞ്ചായത്ത്‌ മെമ്പര്‍ സ്‌ഥാനത്തുനിന്നും മാറി നില്‍ക്കണമെന്നാണ്‌ ടിക്കാറാം മീണ ആവശ്യപ്പെടുന്നത്‌. ആരോപിക്കുന്ന കാര്യം ശരിയല്ലയെന്നു തെളിഞ്ഞാല്‍ പഞ്ചായത്ത്‌ മെമ്പര്‍ സ്‌ഥാനം തിരിച്ചുകൊടുക്കാന്‍ ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ക്കു സാധിക്കുമോയെന്നും കോടിയേരി ചോദിച്ചു. തദ്ദേശ സ്‌ഥാപനത്തിലെ അംഗത്തിന്റെ സ്‌ഥാനം റദ്ദാക്കാന്‍ സംസ്‌ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ മാത്രമേ അധികാരമൂള്ളൂ. തിരഞ്ഞെടുപ്പ്‌ ഓഫീസറുടെ തീരുമാനം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെതിരേ നിയമ പോരാട്ടം നടത്തുമെന്നും കോടിയേരി പറഞ്ഞു. വെബ്‌കാസ്‌റ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളുടെ പേരില്‍ നടക്കുന്ന മാധ്യമ വിചാരണയ്‌ക്കനുസരിച്ച്‌ തീരുമാനമെടുക്കേണ്ട ഉദ്യോഗസ്‌ഥനല്ല മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍. ഏത്‌ അന്വേഷണവും നേരിടാന്‍ സി.പി.എം തയാറാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍ കള്ളവോട്ട്‌ നടന്നതായുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. അതും പരിശോധിക്കണം. - കോടിയേരി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 01 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW