Friday, July 19, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.02 AM

ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്റെ മകന്റെ വോട്ട്‌ കള്ളവോട്ട്‌ ചെയ്‌തുവെന്ന ആരോപണവുമായി യു.ഡി.എഫ്‌

uploads/news/2019/05/305206/1.jpg

കാസര്‍ഗോഡ്‌: ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ ഗള്‍ഫിലുള്ള മകന്റെ വോട്ട്‌ കള്ളവോട്ട്‌ ചെയ്‌തുവെന്ന ആരോപണവുമായി യു.ഡി.എഫ്‌. രംഗത്ത്‌. മകന്‍ നാട്ടിലുണ്ടോ എന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു ഒരു ചാനലിന്‌ എംഎല്‍എയുടെ മറുപടി. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ എം.എല്‍.എക്കെതിരെ പൊങ്കാലയിടുകയാണ്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകരും ചില ട്രോളന്മാരും കുഞ്ഞിരാമന്‍ എംഎല്‍എയുടെ മകന്‍ മധുസൂദനന്റെ വോട്ട്‌ മറ്റാരോ കള്ളവോട്ട്‌ ചെയ്‌തെന്നാണ്‌ മുസ്ലിം ലീഗ്‌ ആരോപണം. വിദേശത്ത്‌ താമസിക്കുന്ന മധുസൂദനന്‍ വോട്ടെടുപ്പ്‌ ദിവസം നാട്ടില്‍ ഉണ്ടായിരുന്നില്ലെന്ന്‌ ലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ എം.സി.ഖമറുദ്ദിന്‍ പറയുന്നു. കൂട്ടക്കനി ജിയുപി സ്‌കൂളില്‍ 132 ബൂത്തിലെ ഏഴാം വോട്ടറാണ്‌ മധുസൂധനന്‍. ഇയാളുടെ വോട്ട്‌ സിപിഎം പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയെന്നാണ്‌ ലീഗ്‌ ജില്ലാ പ്രസിഡന്‍റെ കമറുദ്ദീന്‍ ആരോപിക്കുന്നത്‌. എന്നാല്‍ ആരോപണത്തെക്കുറിച്ച്‌ അറിയില്ലെന്ന്‌ എംഎല്‍എ കുഞ്ഞിരാമന്‍ പ്രതികരിച്ചത്‌. ലീഗിനെതിരെ ഉയര്‍ന്നു വരുന്ന കള്ളവോട്ട്‌ ആരോപണങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ ഇതെന്നും എംഎല്‍എ പറയുന്നു. യുഡിഎഫിന്റെ ശക്‌തി കേന്ദ്രമായ ഉദുമയില്‍ തെരഞ്ഞെടുപ്പ്‌ ദിവസം വിദേശത്തായിരുന്നവരുടെ പേരില്‍ മുസ്ലീം ലീഗുകാര്‍ വ്യാപകമായി കള്ളവോട്ട്‌ രേഖപ്പെടുത്തിയെന്നാണ്‌ സിപിഎം ആരോപണം. 125-ാം ബൂത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും തള്ളിയ രണ്ട്‌ പേരുടെ പേരില്‍ വോട്ട്‌ രേഖപ്പെടുത്തിയതായും പരാതിയുണ്ട്‌. മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും ചെയ്‌ത കൂടുതല്‍ കള്ളവോട്ടുകളുടെ കണക്കെടുത്ത്‌ നല്‍കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക്‌ ഇടതു മുന്നണി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇതോടെ സി.പി.എമ്മിന്റെ കള്ളോട്ട്‌ വിവാദം മറ്റൊരു തലത്തിലേക്ക്‌ വഴിമാറുകയാണ്‌. സുതാര്യമായ രീതിയില്‍ തെരഞ്ഞെടുപ്പ്‌ നടത്തുന്നതിന്‌ സഹായിച്ച എല്ലാവര്‍ക്കം നന്ദി അറിയിച്ച ജില്ലാ കലക്‌ടര്‍ക്ക്‌ നേരെയും സമൂഹ്യ മാധ്യമങ്ങളിലൂടെ അക്രമം തുടങ്ങി.

Ads by Google
Advertisement
Wednesday 01 May 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW