Thursday, June 27, 2019 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

റോ - റോ ജങ്കാര്‍ സര്‍വീസ്‌ കാര്യക്ഷമമല്ലെന്ന്‌ പരാതി

uploads/news/2019/04/304907/e4.jpg

വൈപ്പിന്‍: വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി റോ റോ ജങ്കാര്‍ സര്‍വീസ്‌ ആരംഭിച്ച്‌ ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന്‌ ആക്ഷേപം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28 ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ റോ റോ സര്‍വീസ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. എന്നാല്‍ ഇതുവരെയായിട്ടും രണ്ട്‌ റോ റോയും മുഴുവന്‍ സമയ സര്‍വീസ്‌ നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ആരംഭം മുതല്‍ പലവിധകാരണങ്ങള്‍ ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും മതിയായ കരണമായിട്ടും പൊതുസമൂഹത്തിനു തോന്നുന്നില്ല. നഗരസഭയും കിന്‍കോയും തമ്മില്‍ എം.ഒ.യു ആണ്‌ ആദ്യം ഒപ്പിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത്‌ കിന്‍കോയ്‌ക്ക് പൂര്‍ണ ഉത്തരവാദിത്യത്തോടെയുള്ള കരാറായി മാറിക്കഴിഞ്ഞുവെന്നാണ്‌ അറിയുന്നത്‌ . വൈപ്പിന്‍ ജെട്ടിയില്‍ ഡോള്‍ഫിന്‍ മൂറിങ്‌ ഉണ്ടെങ്കില്‍ മാത്രമേ റോ റോ അടുപ്പിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നാണ്‌ ആദ്യം പറഞ്ഞത്‌. മൂറിങ്‌ പണിതു കഴിഞ്ഞപ്പോള്‍ അത്‌ അശാസ്‌ത്രീയമാണെന്നും അത്‌ പൊളിച്ചുമാറ്റണമെന്നും കിന്‍കോ ആവശ്യപ്പെട്ടു.അതുപോലെ തന്നെ പരിശീലനം സിദ്ധിച്ച ഡ്രൈവര്‍മാര്‍ ഇല്ലായെന്നു പറയുന്നു. ഇപ്പോള്‍ ഡ്രൈവര്‍മാര്‍ എത്തിയിട്ടും സര്‍വീസ്‌ പഴയതു പോലെ തന്നെ .കൊച്ചി നഗരസഭ 18 കോടിയിലധികം രൂപ ചെലവഴിച്ചാണ്‌ രണ്ടു റോ റോ യും ജെട്ടികളും പണിതത്‌. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ പ്രയോജനം യാത്രക്കാര്‍ക്ക്‌ ലഭിക്കുന്നില്ല. രണ്ടു റോ റോ യും മുഴുവന്‍ സമയം സര്‍വീസ്‌ നടത്തുവാന്‍ കിന്‍കോ താല്‌പര്യം കാണിക്കാത്തതിന്‌ പ്രധാന കാരണം. വൈപ്പിന്‍- ഫോര്‍ട്ട്‌കൊച്ചി ബോട്ട്‌ സര്‍വീസ്‌ നടത്തുന്നതിനുവേണ്ടി കോര്‍പറേഷന്‌ നല്‍കുന്ന തുക നഷ്‌ടമാകുമെന്നതിനാലാണെന്നാണ്‌ ജനസംസാരം. ദ്വിദിനം 22500 രൂപയാണ്‌ കോര്‍പറേഷന്‌ ബോട്ട്‌ സര്‍വീസ്‌ നടത്തുന്നതിന്‌ കിന്‍കോയ്‌ക്ക് നല്‍കുന്നത്‌.
ഇപ്പോഴത്തെ നിലയ്‌ക്ക് രണ്ടു റോ റോ ഓടിക്കുമ്പോള്‍ വൈപ്പിന്‍ ജെട്ടിയില്‍ ബോട്ട്‌ അടുപ്പിക്കുവാന്‍ കഴിയുകയില്ല. അതിനു പരിഹാരമായിട്ടു വൈപ്പിനിലെ പഴയ കിന്‍കോ ജെട്ടിയില്‍ ബോട്ട്‌ അടുപ്പിക്കുകയാണെങ്കില്‍ രണ്ടു റോ റോയും ബോട്ടും ഒരേ സമയം സര്‍വീസ്‌ നടത്തുവാന്‍ കഴിയും. കൂടാതെ വൈപ്പിന്‍ ഗോശ്രീ ജംഗ്‌ഷനില്‍ ജെട്ടി പണിതു ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നുള്ള ബോട്ട്‌ സര്‍വീസ്‌ ഗോശ്രീ ജംഗ്‌ഷനിലേക്കു നീട്ടുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക്‌ പ്രയോജനകരമാകും. ഇപ്പോള്‍ ഉച്ചകഴിഞ്ഞു മൂന്നര മണിയോടുകൂടിയാണ്‌ രണ്ടാമത്തെ ജങ്കാര്‍ ഓടുവാന്‍ തുടങ്ങുന്നത്‌. രാത്രി എട്ടുമണിയാകുമ്പോള്‍ ഓട്ടം നിര്‍ത്തുകയും ചെയ്യും. ഫലത്തില്‍ ഒരുജങ്കാറിന്റെ പ്രയോജനമേ യാത്രക്കാര്‍ക്കു ലഭിക്കുന്നുള്ളൂ.. കിന്‍കോ ടു വീലര്‍ പിന്‍സീറ്റ്‌ യാത്രക്കാരനോട്‌ അധിക നിരക്ക്‌ വാങ്ങിക്കുന്നത്‌ നഗരസഭ കൗണ്‍സില്‍ തീരുമാനത്തിന്‌ വിരുദ്ധമാണ്‌. ജങ്കാര്‍ ആരംഭിച്ച കാലം മുതല്‍ ഒരു ടു വീലര്‍ ടിക്കറ്റിനു ഓടിക്കുന്ന ആളിനും പിന്‍സീറ്റ്‌ യാത്രക്കാരനും യാത്രചെയ്യുവാന്‍ അനുവാദമുണ്ട്‌. നഗരസഭ കിന്‍കോയെ സര്‍വീസ്‌ ഏല്‌പിച്ചപ്പോഴും ഇതേ രീതിയില്‍ തന്നെ നിരക്ക്‌ ഈടാക്കുവാന്‍ അനുവദിച്ചിരുന്നുള്ളു. എന്നാല്‍ ടു വീലര്‍ പിന്‍സീറ്റ്‌ യാത്രക്കാരനോട്‌ മൂന്ന്‌ രൂപ അധികം വാങ്ങിക്കുകയാണു ചെയ്യുന്നത്‌. ഇത്‌ നിര്‍ത്തലാക്കണം. കിന്‍കോ താത്‌കാലിക ജീവനക്കാരെ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നത്‌.
ഇങ്ങനെയാണെങ്കില്‍ കോര്‍പറേഷന്‌ താത്‌കാലിക ജീവനക്കാരെ ഉപയോഗിച്ച്‌ സര്‍വീസ്‌ നടത്തുവാന്‍ കഴിയില്ലേ .കോര്‍പറേഷന്‌ പണം മുടക്കി ജങ്കാറും ജെട്ടികളും പണിതു കിന്‍കോയെ സര്‍വീസ്‌ നടത്തുവാന്‍ ഏല്‌പിച്ചപ്പോള്‍ മുന്‍പ്‌ സ്വകാര്യ കരാറുകാരെ ഏല്‍പിച്ചപോലുള്ള രീതിയില്‍ തന്നെയാണ്‌ കാര്യങ്ങള്‍ നടക്കുന്നത്‌. ഒന്നുകില്‍ കിന്‍കോയെകൊണ്ടു സര്‍വീസ്‌ നല്ല രീതിയില്‍ നടത്തിക്കുക അല്ലെങ്കില്‍ കോര്‍പറേഷന്‍്‌ സര്‍വീസ്‌ ഏറ്റെടുക്കുകയാണ്‌ വേണ്ടതെന്ന്‌ വൈപ്പിന്‍- ഫോര്‍ട്ട്‌കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ ചമ്മണി, സെക്രട്ടറി ജെയിംസ്‌ തറമ്മേല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW