Wednesday, June 19, 2019 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

ചാക്കുകളിലെത്തിച്ച്‌ മാലിന്യം കത്തിക്കുന്നു

uploads/news/2019/04/304906/e3.jpg

കോലഞ്ചേരി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതക്ക്‌ സമീപം വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കാര്യാലയത്തിന്‌ സമീപം പ്ലാസ്‌റ്റിക്‌ ഉള്‍പ്പടെയുള്ള മാലിന്യം ചാക്കുകളില്‍ കൊണ്ടെത്തിച്ച്‌ കത്തിക്കുന്നു. കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന ഏജന്റാണ്‌ ഇത്തരത്തില്‍ മാലിന്യം കത്തിക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
രാത്രിയോടെ കടകളും മറ്റും അടച്ചതിന്‌ ശേഷമാണ്‌ വാഹനത്തില്‍ ചാക്കു കെട്ടുകളെത്തിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ മാലിന്യം കത്തിക്കുന്നതിന്‌ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ വിവരം. പ്ലാസ്‌റ്റിക്‌ ഉള്‍പ്പടെയുള്ള മാലിന്യം പെട്രോളൊഴിച്ചാണ്‌ കത്തിക്കുന്നത്‌. ടൗണില്‍ വ്യാപകമായി മാലിന്യം കത്തിക്കുന്നത്‌ പതിവാണെങ്കിലും നടപടിയെടുക്കേണ്ട പൂതൃക്ക പഞ്ചായത്ത്‌ ഭരണാധികാരികള്‍ മൗനത്തിലാണ്‌.
പഞ്ചായത്ത്‌ ടൗണിലെ മാലിന്യം നീക്കം ചെയ്യുന്നത്‌ നിര്‍ത്തി വെച്ചതോടെയാണ്‌ വ്യാപാരികളും മറ്റും പ്രതിസന്ധിയിലായത്‌. ഏറെ നാളായി ഇവിടെ മാലിന്യം കത്തിക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാറില്ല. കോലഞ്ചേരി ടൗണില്‍ മാലിന്യം കത്തിക്കുന്നവര്‍ക്കെതിരേ ശക്‌തമായ നടപടിയെടുക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകണമെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW