Tuesday, June 25, 2019 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

മെട്രോ സ്‌റ്റേഷന്‌ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ്‌ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി

uploads/news/2019/04/304905/e2.jpg

ആലുവ: ആലുവ മെട്രോ സ്‌റ്റേഷന്‌ മുന്‍വശം ഫുട്‌പാത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ്‌ ഭീതി പടര്‍ത്തി. സ്‌ഥലത്തെത്തിയ പോലീസ്‌ ബാഗ്‌ പരിശോധിച്ച്‌ അപകടകരമായ ഒന്നുമില്ലെന്ന്‌ ഉറപ്പാക്കിയതോടെയാണ്‌ പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ശ്വാസം നേരെ വീണത്‌.
ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. പുതിയ ചെരിപ്പ്‌ പാക്കറ്റുകളും തേങ്ങയുമാണ്‌ ബാഗില്‍ ഉണ്ടായിരുന്നത്‌. ആദ്യം എത്തിയവര്‍ ബാഗുമായി മെട്രോ സ്‌റ്റേഷന്‌ അകത്തേക്ക്‌ പരിശോധനയ്‌ക്കായി പോകാന്‍ ശ്രമിച്ചപ്പോള്‍ പൗരാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പിന്തിരിപ്പിച്ചു.
എന്തെങ്കിലും അനിഷ്‌ട സംഭവങ്ങള്‍ക്ക്‌ വഴിയൊരുക്കുമോയെന്ന ആശങ്ക പങ്കുവച്ചപ്പോള്‍ ഇത്‌ അംഗീകരിച്ച്‌ പുറത്തുവച്ച്‌ തന്നെ പരിശോധിക്കുകയായിരുന്നു.
ബാഗ്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. മെട്രോയില്‍ വന്നിറങ്ങിയവര്‍ കാറിലോ ഓട്ടോറിക്ഷയിലോ കയറിയപ്പോള്‍ ബാഗ്‌ നഷ്‌ടപ്പെട്ടതാകാമെന്ന്‌ കരുതുന്നു.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW