Tuesday, June 18, 2019 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

വോട്ട്‌ മറിക്കല്‍; സി.പി.എമ്മിന്റേത്‌ വ്യാജ്‌ പ്രചാരണമെന്ന്‌ ബി.ജെ.പി.

കോതമംഗലം: തെരഞ്ഞെടുപ്പിനു ശേഷം പോളിങിലുണ്ടായ വര്‍ധനയില്‍ ആശങ്കയും പരാജയഭീതിയും മൂലം സി.പി.എം. നേതാക്കള്‍ എന്‍.ഡി.എ. ക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന്‌ ബി ജെ.പി. കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
മുന്‍ കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി നിയോജകമണ്ഡലത്തില്‍ ശക്‌തമായ തെരഞ്ഞെടുപ്പ്‌ പ്രചരണമാണ്‌ നടന്നത്‌. മണ്ഡലത്തിലെ ചുരുക്കം ചില ബൂത്തുകളൊഴികെ ഏകദേശം എല്ലാ ബൂത്തുകളിലും പ്രവര്‍ത്തകര്‍ സജീവമായിരുന്നു. സി.പി.എം. ന്റെയും മുഖ്യമന്ത്രിയുടെയും ധാര്‍ഷ്‌ട്യത്തിനും ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ചവിട്ടിമെതിച്ച സംസ്‌ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ സി.പി.എം. പ്രവര്‍ത്തകരും അനുഭാവികളും വനിതകളും എന്‍.ഡി.എ.ക്ക്‌ വോട്ട്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഇവര്‍ അവകാശപ്പെട്ടു.
ഇത്‌ മനസിലാക്കി മുന്‍കൂര്‍ ജാമ്യമെടുക്കാനായി ബി.ജെ.പി. വോട്ട്‌ മറിച്ചുവെന്ന സ്‌ഥിരം ആരോപണം വീണ്ടുമിറക്കുന്ന സി.പി.എം. നേതാക്കള്‍ തെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോഴും ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കാന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.പി. സജീവ്‌, ഇ.ടി. നടരാജന്‍, ജയകുമാര്‍ വെട്ടിക്കാട്‌, അഡ്വ. എന്‍.എന്‍. ഇളയത്‌, പി.ആര്‍.ഉണ്ണികൃഷ്‌ണന്‍, അനില്‍ ഞാളുമഠം, മനോജ്‌ കാനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ അവലോകന യോഗത്തില്‍ എന്‍.ഡി.എ. കോതമംഗലത്ത്‌ വന്‍ മുന്നേറ്റമുണ്ടാകുമെന്ന്‌ യോഗം വിലയിരുത്തി.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW