Wednesday, June 19, 2019 Last Updated 24 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

വൈദ്യുതി മുടക്കം; വ്യാപാരികള്‍ ഇന്ന്‌ കെ.എസ്‌.ഇ.ബി. ഓഫീസ്‌ ഉപരോധിക്കും

മൂവാറ്റുപുഴ: നഗരത്തില്‍ അടിക്കടി ഉണ്ടാകുന്ന പവര്‍കെട്ടിനെതിരെ മര്‍ച്ചന്റ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നു കെ.എസ്‌.ഇ.ബി. ഓഫീസ്‌ ഉപരോധിക്കും. രാവിലെ 10.30ന്‌ കാവുംപടി റോഡിലുള്ള എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ കാര്യാലയമാണ്‌ വ്യാപാരികള്‍ ഉപരോധിക്കുക.
തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം മേഖലയിലെ വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിച്ച സാഹചര്യത്തിലാണ്‌ പ്രത്യക്ഷ സമരപരിപാടികളുമായി മര്‍ച്ചന്റ്‌ അസോസിയേഷന്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. കനത്ത ചൂടുള്ള പകല്‍ സമയങ്ങളില്‍ നിരവധി തവണയാണ്‌ വൈദ്യുതി മുടങ്ങുന്നത്‌. അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ മുന്‍കൂര്‍ അറിയിച്ച്‌ പകല്‍ മുഴുവന്‍ വൈദ്യുതി വിതരണം നിര്‍ത്തിവയ്‌ക്കുന്നതിന്‌ പുറമെയാണ്‌ അനധികൃത ലോഡ്‌ ഷെഡിങും അരങ്ങ്‌ തകര്‍ക്കുന്നത്‌.
പകല്‍ സമയങ്ങളില്‍ കനത്ത ചൂടില്‍ ഓഫീസുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും ഇരിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌.
അടിക്കടി വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം വിശദീകരിക്കാനും ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ എ.ബി.സി. (ഏരിയല്‍ ബഞ്ച്‌ കോഡ്‌) നടപ്പാക്കിയ നഗരങ്ങളില്‍ ഒന്നാണ്‌ മൂവാറ്റുപുഴ. പദ്ധതി പൂര്‍ത്തിയാക്കിയതോടെ നഗരത്തില്‍ ഇനി വൈദ്യുതി മുടക്കം ഉണ്ടാകിലെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാം പാഴായി മാറി.
നഗരത്തിലെ പവര്‍ക്കെട്ടും വോള്‍ട്ടേജ്‌ ക്ഷാമവും കച്ചവടത്തെ പ്രതികൂലമായി ബാധിച്ചുവെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തൊഴില്‍ തടസത്തിനൊപ്പം സാമ്പത്തിക നഷ്‌ടവും ഇതുമൂലം സംഭവിക്കുന്നതായി പ്രസിഡന്റ്‌ അജ്‌മല്‍ ചക്കുങ്ങലും ജനറല്‍ സെക്രട്ടറി കെ.എ. ഗോപകുമാറും ട്രഷറര്‍ കെ.എം. ഷംസുദ്ദീനും പറഞ്ഞു.
ഭക്ഷണശാലകള്‍, ബേക്കറികള്‍, കോള്‍ഡ്‌ സ്‌റ്റോറേജുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണ പാനീയങ്ങള്‍ കേടായി നശിക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രശ്‌നത്തിന്‌ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ്‌ വ്യാപാരികള്‍ വൈദ്യുതി ഓഫീസ്‌ ഉപരോധിക്കുന്നത്‌.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW