Thursday, June 20, 2019 Last Updated 49 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

പള്ളുരുത്തി വൈദ്യുതി ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി

പള്ളുരുത്തി: പള്ളുരുത്തി കെഎസ്‌ഇബി സെക്ഷന്റെ പരിധിയില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന വൈദ്യുതി തടസ്സത്തിന്‌ ഉടന്‍ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പള്ളുരുത്തി കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ കെഎസ്‌ഇബി ഓഫിസിനു മുമ്പില്‍ പോലീസ്‌ തടഞ്ഞു.
കോണ്‍ഗ്രസ്‌ ഇടക്കൊച്ചി ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച്‌ മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്‌തു. ഇടക്കൊച്ചി, കച്ചേരിപ്പടി, പള്ളുരുത്തി, നമ്പ്യാപുരം, കോണം, പെരുമ്പടപ്പ്‌ , കടേഭാഗം എന്നിവിടങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പകലും രാത്രിയിലും തുടര്‍ച്ചയായ വൈദ്യുതി തടസം മൂലം ദുരിതത്തിലായ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ വൈദ്യുതി ഓഫീസിലേക്ക്‌ പ്രതിഷേധവുമായെത്തിയിരുന്നു. അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം വ്യാപാര, വ്യവസായ സ്‌ഥാപനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്‌.
നിലവില്‍ 93 ട്രാന്‍ഫോര്‍മറുകളാണ്‌ സെക്ഷന്റെ കീഴിലുള്ളത്‌, തകരാറില്ലാതെ വൈദ്യുതി വിതരണം നടത്തണമെങ്കില്‍ ഇതിന്റെ ഇരട്ടിയിലേറെ ട്രാന്‍ഫോര്‍മറുകള്‍ വേണമെന്നിരിക്കെ പത്ത്‌ ട്രാന്‍ഫോര്‍മറുകളാണ്‌ നിലവില്‍ സ്‌ഥാപിക്കുന്നതിന്‌ അനുമതി ലഭിച്ചിട്ടുള്ളത്‌. മുപ്പതിനായിരത്തിലേറെ ഉപഭോക്‌താക്കള്‍ ഉള്ള സെക്ഷന്‍ വിഭജിക്കണമെന്ന്‌ കാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല, പകരമായി സെക്ഷനുകള്‍ തമ്മില്‍ പുന:ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്ന്‌ കെഎസ്‌ഇബി അധികൃതര്‍ പറഞ്ഞു.
പ്രതിഷേധ മാര്‍ച്ചിന്‌ ബെയ്‌സില്‍ മൈന്തറ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എന്‍.ആര്‍.ശ്രീകുമാര്‍, നഗരസഭാംഗങ്ങളായ തമ്പി സുബ്രഹ്‌മണ്യം, കെ.ആര്‍.പ്രേമകുമാര്‍, ഹേമ പ്രഹ്ലാദന്‍, ഗീത പ്രഭാകരന്‍, ജലജാമണി നരേന്ദ്രന്‍, മണ്ഡലം പ്രസിഡന്റുമാരായ കെ.ജെ.റോബര്‍ട്ട്‌, എ.ജെ.ജെയിംസ്‌, ബ്ലോക്ക്‌ ഭാരവാഹികളായ കെ.വി. ലാസര്‍, എം.എ.ജോസി, വിനോദ്‌ തമ്പി, എം.വി.പ്രഹ്ലാദന്‍, ഇ.എ.അമീന്‍, അഭിലാഷ്‌ തോപ്പില്‍, ആര്‍.സുനില്‍കുമാര്‍, കെ.എസ്‌.അമ്മിണിക്കുട്ടന്‍, ജോണി പയ്യപ്പള്ളി, കെ.ജെ. ബെന്നി, ജോസഫ്‌ ആലുങ്കല്‍, ഡേവിഡ്‌ ലിസന്‍ എന്നിവര്‍ പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW