Thursday, June 27, 2019 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.08 AM

മഞ്ഞപ്ര ഇടതുകര കനാല്‍ കരകവിഞ്ഞൊഴുകി

uploads/news/2019/04/304606/e4.jpg

അങ്കമാലി: കഴിഞ്ഞ ദിവസം ഒഴുകിയെത്തിയ കനാല്‍ വെള്ളം കരകവിഞ്ഞ്‌ ഒഴുകിയത്‌ ജനങ്ങളെ ഏറെ ആശങ്കയിലാക്കി. മഞ്ഞപ്ര പുല്ലത്താന്‍ കവല, വെറ്റിനറി ഡിസ്‌പെന്‍സറി, എന്നീ പ്രദേശങ്ങളിലാണ്‌ കനാല്‍ വെള്ളം കവിഞ്ഞൊഴുകിയത്‌. ചാറ്റുപാടത്തെ കുടുംബാരോഗ്യ കേന്ദ്രം, അങ്കണവാടി, പനമ്പ്‌ നെയത്ത്‌ കേന്ദ്രം എന്നിവടങ്ങളില്‍ കനാല്‍ വെള്ളം ഒഴുകിയെത്തിയത്‌ ഏറെ ദുരിതത്തിലാക്കി.
ഉയരം കുറഞ്ഞ ഭാഗത്ത്‌ സംരക്ഷണഭിത്തി കെട്ടി കനാല്‍ വെള്ളം സംരക്ഷിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ഐ ഒമ്പതാം വാര്‍ഡ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ചന്ദ്രപ്പുര, പി ആന്റ്‌ പി ഭാഗത്ത്‌ നിന്ന്‌ മഞ്ഞപ്ര ഫൊറോന പള്ളി, പുത്തൂര്‍പ്പിള്ളി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക്‌ പോകുന്ന ധാരാളം പേര്‍ കനാല്‍ വെള്ളം ഉറവ വഴി റോഡിലേക്ക്‌ ഒഴുകിയെത്തുന്നതുമൂലം യാത്ര ദുഷ്‌കരമാകുകയാണ്‌.
താഴ്‌ന്ന പ്രദേശങ്ങളില്‍ വീട്ടുമുറ്റത്തും പറമ്പിലും വെള്ളം ദിവസങ്ങളോളം കെട്ടികിടക്കുന്നത്‌ കാര്‍ഷിക വിളകള്‍ക്ക്‌ കേട്‌ വരുത്തുന്നു.
ഇക്കാര്യത്തില്‍ അധികൃതര്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വാര്‍ഡ്‌ പ്രസിഡന്റ്‌ ഷൈബി പാപ്പച്ചന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 29 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW