Wednesday, June 19, 2019 Last Updated 14 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.08 AM

പഴയ വാഹനങ്ങള്‍ മാറ്റി മൂവാറ്റുപുഴ പോലീസിന്‌ പുതിയ കെട്ടിടം നിര്‍മിക്കും

uploads/news/2019/04/304605/e3.jpg

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പോലീസ്‌ സ്‌റ്റേഷന്‌ ആധുനീക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. ഇന്ന്‌ വിദഗ്‌ധരായ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ സ്‌ഥല പരിശോധന നടത്തി കൃത്യമായ രൂപരേഖ തയ്യാറാക്കും.
ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാണ്‌ നീക്കം. ഇതിന്റെ ഭാഗമായി സ്‌റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന പഴയ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം എറണാകുളം എ.ആര്‍. ക്യാമ്പിലേക്ക്‌ മാറ്റി. ഉപയോഗശൂന്യമായ നൂറോളം വാഹനങ്ങളാണ്‌ പഴകിയതും തുരുമ്പെടുത്തതുമായ നിലയില്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോയത്‌. വര്‍ഷങ്ങളായി വിവിധ കേസ്‌ നടപടികളുടെ ഭാഗമായി പിടികൂടിയ വാഹനങ്ങളാണിവ. 2.86 കോടി രൂപ മുടക്കി മികച്ച സൗകര്യത്തോടെയാണ്‌് പുതിയ കെട്ടിടം നിര്‍മിക്കുന്നത്‌. പഴയ കെട്ടിടങ്ങള്‍ പൊളിക്കാതെയാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഒരേക്കറോളം വരുന്ന പോലീസ്‌ സ്‌റ്റേഷന്‍ വളപ്പില്‍ നിലവില്‍ നാല്‌ കെട്ടിടങ്ങളാണ്‌ സ്‌ഥിതി ചെയ്യുന്നത്‌. പോലീസ്‌ സ്‌റ്റേഷന്‌ പുറമേ ഡിവൈ.എസ്‌.പി. ഓഫീസ്‌, ജനമൈത്രി ഓഫീസ്‌, കൂടാതെ പഴയ പോലീസ്‌ സ്‌റ്റേഷന്‍ എന്നിങ്ങനെയാണിവ.
ഇതില്‍ പഴയ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടത്തിലാണ്‌ ട്രാഫിക്‌ യൂണിറ്റും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ സ്‌റ്റേറ്റ്‌, ജില്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്‌. സ്‌റ്റേറ്റ്‌ സ്‌പെഷ്യല്‍ ബ്രാഞ്ചിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഓഫീസും ഇവിടെയാണ്‌.
സ്‌ത്രീകള്‍ ഉള്‍പ്പെടെ 129 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പോലീസ്‌ സ്‌റ്റേഷനില്‍ ആവശ്യത്തിന്‌ സൗകര്യങ്ങളില്ല എന്ന ആവശ്യം നേരത്തേ നിലനിന്നിരുന്നു. കൂടുതല്‍ പ്രതികളെ പിടികൂടിയാല്‍ പാര്‍പ്പിക്കാന്‍ ഇടമില്ലാത്തതും പ്രയാസങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.

Ads by Google
Advertisement
Monday 29 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW