Tuesday, June 25, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.08 AM

പാടം വീണ്ടും നികത്തുന്നു:കണ്ണടച്ച്‌ അധികൃതര്‍

uploads/news/2019/04/304604/e2.jpg

കിഴക്കമ്പലം: കിഴക്കമ്പലം-താമരച്ചാല്‍ ബൈപ്പാസ്‌ റോഡരികിലുള്ള കുടിശേരിത്താഴം പാടം വീണ്ടും മണ്ണിട്ടുനികത്തി. നേരത്തെ ഏക്കറുകണക്കിന്‌ പാടശേഖരമാണ്‌ സ്വകാര്യവ്യക്‌തി ഇവിടെ നികത്തിയെടുത്തത്‌. ഇതിനെതിരെയുള്ള നടപടി വില്ലേജ്‌ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പും അവധിയും മറയാക്കി പാടശേഖരം വീണ്ടും മണ്ണിട്ടു നികത്തുന്നത്‌.
അര്‍ദ്ധരാത്രിക്കു ശേഷം സമീപവാസികളുടെ ശ്രദ്ധപതിയാതെ ടോറസ്‌ ടിപ്പറുകളിലാണ്‌ മണ്ണെത്തിക്കുന്നത്‌. പ്രാദേശിക രാഷ്ര്‌ടിയ നേതാക്കന്മാരും ഉദ്ദ്യോഗസ്‌ഥരുമടങ്ങുന്ന സംഘത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു പാടംനികത്തലെന്ന്‌ നേരത്തെയും ആക്ഷേപമുണ്ടായിരുന്നു. ഇതുശരിവെക്കുന്ന തരത്തിലാണ്‌ ഇപ്പോഴും പാടം നികത്തല്‍ തുടരുന്നത്‌.
നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ വില്ലേജ്‌ ഓഫീസര്‍ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കുകയും നികത്തല്‍ നിര്‍ത്തിവെക്കുകയുമായിരുന്നു. തുടര്‍ന്ന്‌ ആര്‍.ഡി.ഒക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയതായാണ്‌ വില്ലേജ്‌ അധികൃതര്‍ അറിയിച്ചിരുന്നത്‌. എന്നാല്‍ പാടശേഖരത്തില്‍ നിന്നും മണ്ണ്‌ നീക്കം ചെയ്യാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന്‌ ഉദ്യോഗസ്‌ഥതലത്തില്‍ സ്വകാര്യവ്യക്‌തിക്ക്‌ അനുകൂലമായ നിലപാടാണ്‌ എടുത്തതെന്ന്‌ ആക്ഷേപമുണ്ട്‌.
സാധാരണഗതിയില്‍ ഇത്തരത്തില്‍ പാടം നികത്തിയാല്‍ വില്ലേജ്‌ ഓഫീസര്‍ക്ക്‌ തന്നെ നടപടിയെടുക്കാനാകും. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാല്‍ പോലീസിന്റെ ഇടപെടലിനായി വില്ലേജ്‌ ഓഫീസര്‍ക്ക്‌ നിര്‍ദേശം നല്‍കാം. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ കലക്‌ടറുമായി ബന്ധപ്പെട്ട്‌ നടപടിയെടുക്കാനാകും എന്നിരിക്കെയാണ്‌ വില്ലേജ്‌ അധികൃതരുടെ ഈ ഒളിച്ചുകളി. എന്നാല്‍ പാടം നികത്തുന്നതിന്‌ അനുമതിയുണ്ട്‌ എന്ന തരത്തിലുള്ള വ്യാജപ്രചരണം സ്വകാര്യ വ്യക്‌തി നടത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പാടം നികത്തുന്നതിന്‌ അത്തരം അനുമതി അധികൃതര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ തങ്ങളുടെ കൈവശത്തിലുള്ള പാടശേഖരം നികത്താനുള്ള അനുമതി തങ്ങള്‍ക്കും നല്‍കണമെന്നാണ്‌ അവര്‍ പറയുന്നത്‌.

Ads by Google
Advertisement
Monday 29 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW