Wednesday, June 19, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.08 AM

റോഡരികില്‍ കുമിഞ്ഞു കൂടിയ പൂഴിമണല്‍ നീക്കംചെയ്‌ത് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകള്‍

uploads/news/2019/04/304603/e1.jpg

വൈപ്പിന്‍:വലിയവാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുമ്പോള്‍ പൂഴിമണ്ണില്‍ വീണ്‌ ഇരു ചക്രവാഹനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന അപകടപരമ്പരക്ക്‌ അറുതി വരുത്താല്‍ അധികൃതര്‍ നിസംഗതപാലിച്ചപ്പോള്‍ അവര്‍ രംഗത്തിറങ്ങി. അപകടകരമായ വിധത്തില്‍ വൈപ്പിന്‍ -പള്ളിപ്പുറം സംസ്‌ഥാന പാതയ്‌ക്കരികില്‍ കുമിഞ്ഞു കൂടിയ പൂഴിമണല്‍ നീക്കം ചെയ്യാന്‍ എടവനക്കാട്‌ എസ്‌ ഡി പി വൈ കെ പി എം ഹൈസ്‌കൂളിലെ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകളാണ്‌ രംഗത്തിറങ്ങിയത്‌.
വലിയ വാഹനങ്ങള്‍ക്ക്‌ കടന്നു പോകാനായി പാതയ്‌ക്കരികിലേക്ക്‌ ഒതുക്കുമ്പോഴാണ്‌ മണ്ണില്‍ പുതഞ്ഞ്‌ ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം നഷ്‌ടപ്പെടുന്നത്‌. റോഡരികില്‍ ഉയര്‍ത്തി നിര്‍മ്മിച്ചിട്ടുള്ള കാനകള്‍ ഉള്ളിടത്താണ്‌ ഇത്തരത്തിലുള്ള അപകട സാധ്യതയുള്ളത്‌.അവധിക്കാല ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കേഡറ്റുകള്‍ സ്‌കൂളിന്‌ തൊട്ടു മുന്നില്‍ നടന്ന വാഹനാപകടം നേരില്‍ കണ്ടതോടെയാണ്‌ ഈ ഭാഗത്തെ മണല്‍ നീക്കം ചെയ്യാന്‍ തീരുമാനമെടുത്തത്‌.
അമിത വേഗതയില്‍ വന്ന ബസിന്‌ പോകാന്‍ വേണ്ടി അരികിലേക്കൊതുക്കിയ ഇരുചക്രവാഹനം പൂഴിമണ്ണില്‍ പുതഞ്ഞ്‌ കാനയ്‌ക്ക് മുകളിലേക്ക്‌ മറിഞ്ഞു വീഴുകയായിരുന്നു. വലിയൊരു അപകടത്തില്‍ നിന്നും രക്ഷപെട്ടെങ്കിലും പരിക്കുപറ്റിയ യാത്രികനെ നാട്ടുകാര്‍ ചേര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റി.സംസ്‌ഥാന പാതയില്‍ ഉയര്‍ത്തി നിര്‍മ്മിച്ചിട്ടുള്ള കാനകളുള്ള പലയിടത്തും ഇത്തരത്തില്‍ പൂഴിമണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്‌. പ്രാദേശിക സന്നദ്ധ സംഘടനകള്‍ മുന്‍കൈയ്യെടുത്ത്‌ ഇവ നീക്കം ചെയ്യണമെന്ന്‌ കേഡറ്റുകള്‍ അഭ്യര്‍ത്ഥിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഡ്രില്‍ ഇന്‍സ്‌ട്രക്‌ടര്‍ ഇ. എം.പുരുഷോത്തമന്‍, അധ്യാപകരായ കെ.ജി.ഹരികുമാര്‍, അരുണ്‍ ടി.എസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 29 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW