Wednesday, June 19, 2019 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.07 AM

കീച്ചേരിപ്പടിയില്‍ ഗതാഗതക്കുരുക്ക്‌

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന ബൈപാസ്‌ റോഡായ റോട്ടറി റോഡിലെ നവീകരണം ഇഴയുന്നത്‌ ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നു. ഒരു വര്‍ഷത്തിലേറെയായി തുക അനുവദിക്കുകയും മാസങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മാണം ആരംഭിക്കുകയും ചെയ്‌ത ബൈപാസ്‌ റോഡാണ്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്‌. മെറ്റലുകള്‍ ഇളകിയതും പൊടി പാറുന്നതും യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുകയാണ്‌.
ആവശ്യമായ ഭാഗത്ത്‌ കട്ട വിരിക്കല്‍ കഴിഞ്ഞിട്ടുണ്ട്‌. ഡ്രൈനേജ്‌ സ്‌ഥാപിച്ചും ടാറിങ്‌ പൂര്‍ത്തീകരിച്ചും ഗതാഗതം സുഗമമാക്കേണ്ടതുണ്ട്‌. അല്ലാത്തപക്ഷം ഇതുവഴി വാഹനങ്ങള്‍ സഞ്ചരിക്കാത്ത സാഹചര്യമാണുള്ളത്‌. ഇതുമൂലം കീച്ചേരിപ്പടി ഭാഗം വീണ്ടും ഗതാഗതക്കുരുക്കില്‍ അകപ്പെടുകയാണ്‌.
വണ്‍വേ ജങ്‌ഷനില്‍ നിന്നും നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ വാഹനങ്ങള്‍ നേരെ കീച്ചേരിപ്പടിയിലേക്ക്‌ കയറിച്ചെല്ലുന്നതാണ്‌ പ്രശ്‌നം. ആദ്യഘട്ടങ്ങളില്‍ വണ്‍വേ ജങ്‌ഷനില്‍ പോലീസ്‌ സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പോലീസ്‌ എത്താതായതോടെ വാഹനങ്ങള്‍ യഥേഷ്‌ടം സഞ്ചരിക്കുകയാണ്‌. റോട്ടറി റോഡിന്‌ പുറമേ ഇ.ഇ.സി. മാര്‍ക്കറ്റ്‌ റോഡും ഉള്‍പ്പെടെ നഗരത്തിലെ രണ്ടു പ്രധാന റോഡുകള്‍ ഇപ്പോഴും നഗരസഭയുടെ കീഴിലാണ്‌.
പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുക്കണമെന്ന ആവശ്യം ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്‌. നൂറു കണക്കിന്‌ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇ.ഇ.സി ബൈപാസ്‌ റോഡ്‌, റോട്ടറി വണ്‍വെ റോഡ്‌ എന്നിവ തകര്‍ന്ന്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങള്‍ പിന്നിട്ടു. ഈ റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കുന്നതിന്‌ വലിയ തുക മുടക്കേണ്ടി വരുന്നതിനാല്‍ നഗരസഭക്ക്‌ പലപ്പോഴും കഴിയാറില്ലെന്നതും വസ്‌തുതയാണ്‌. ഇതാണ്‌ നവീകണങ്ങള്‍ ഇഴയാന്‍ പ്രധാനകാരണം.
കീച്ചേരി പടിവണ്‍വെ ജംഗ്‌ഷനില്‍ നിന്നുമാരംഭിച്ച്‌ എവറസ്‌റ്റ് കവലയില്‍ അവസാനിക്കുന്ന ഒരു കിലോമീറ്റര്‍ റോഡിന്റെ മാര്‍ക്കറ്റ്‌ ബസ്‌ സ്‌റ്റാന്റ്‌ വരെയുള്ള 800 മീറ്റര്‍ ദൂരമാണ്‌ നഗരസഭയുടെ കീഴിലുള്ളത്‌.
ബാക്കി വരുന്ന അഞ്ഞൂറു മീറ്ററോളം റോഡ്‌ ഭാഗം പൊതുമരാമത്ത്‌ വകുപ്പിന്റേതാണ്‌ ഒരു പ്രദേശത്തിനാകെ ദുരിതമായി മാറി കഴിഞ്ഞ ഈ റോഡ്‌ അറ്റകുറ്റപണികള്‍ യഥാസമയം നടത്തി സംരക്ഷിക്കുന്നതിന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ പൂര്‍ണമായും ഏറ്റെടുക്കുകയാണ്‌ നല്ലെതെന്നാണ്‌ പൊതു അഭിപ്രായം.

Ads by Google
Advertisement
Monday 29 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW