Thursday, June 27, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.07 AM

ഇലക്‌ട്രിക്‌ പോസ്‌റ്റ് അപകട ഭീഷണി ഉയര്‍ത്തുന്നു

കോതമംഗലം: നെല്ലിക്കുഴി കവലയില്‍ ആലുവ-മൂന്നാര്‍ ദേശീയ പാതയില്‍ ഇലക്ര്‌ടിക്‌ പോസ്‌റ്റ് അപകടകരമാകുന്ന നിലയില്‍ ചെരിഞ്ഞിട്ട്‌ ഒരുമാസം പിന്നിടുമ്പോഴും കെ.എസ്‌.ഇ.ബി - പി.ഡബ്ലി.യു.ഡി. പോരിനെ തുടര്‍ന്ന്‌ നടപടി വൈകുന്നത്‌ ആശങ്ക ഉയര്‍ത്തുന്നു.കവലയിലെ കാന നിര്‍മാണവുമായി ബന്ധപെട്ടാണ്‌ അഞ്ചോളം ഇലക്ര്‌ടിക്‌ പോസ്‌റ്റുകളുടെ ചുവടിളകിയത്‌.ഇതില്‍ ഒരെണ്ണമാണ്‌ കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്‌. ഇത്‌ ഇപ്പോള്‍ താത്‌്ക്കാലിക സേ്‌റ്റ കേബിളുകളുടെ ബലത്തില്‍ റോഡിലേക്ക്‌ ഇറങ്ങി ചെരിഞ്ഞ്‌ അപകട ഭീഷണി ഉയര്‍ത്തുന്ന നിലയിലാണുളളത്‌. കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റില്‍ ഈ പോസ്‌റ്റുകള്‍ ആടി ഉലഞ്ഞത്‌ വ്യാപാരികളിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കിയിരുന്നു.
ഇത്‌ കെ.എസ്‌.ഇ.ബി. അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പി.ഡബ്ല്യു.ഡി. നടത്തിയ നിര്‍മാണവുമായി ബന്ധപെട്ടാണ്‌ ഇത്‌ ഇളകിയതെന്നും ഇവ മാറ്റി സ്‌ഥാപിക്കാന്‍ അവര്‍ പണം അടയ്‌ക്കാന്‍ തയാറാകാത്തതാണ്‌ മാറ്റി സ്‌ഥാപിക്കാതെന്നുമാണ്‌ കെ.എസ്‌.ഇ.ബി. നിലപാട്‌. അപകടകരമായി ചെരിഞ്ഞ്‌ നില്‍ക്കുന്ന ഈ ഇലക്ര്‌ടിക്‌ പോസ്‌റ്റ് അടിയന്തിരമായി മാറ്റി സ്‌ഥാപിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ്‌ നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

Ads by Google
Advertisement
Monday 29 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW