Wednesday, June 19, 2019 Last Updated 28 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.07 AM

മുത്തോലപുരം ആലില കുഴി പാടത്ത്‌ നൂറുമേനി വിളവ്‌

കൂത്താട്ടുകുളം: നാല്‌ മാസം മുമ്പ്‌ തരിശായി കിടന്നിരുന്ന മുത്തോലപുരം ആലില കുഴി പാടത്ത്‌ നൂറുമേനി വിളവ്‌. സി.പി.ഐ ഇലഞ്ഞി ലോക്കല്‍ കമ്മറ്റിയും കിസാന്‍ സഭയും ചേര്‍ന്ന്‌ തരിശായി കിടന്ന മുത്തോലപുരം ആലില കുഴി പാടത്ത്‌ കൃഷിയിറക്കാന്‍ തീരുമാനിച്ചപ്പോള്‍ പാമ്പാക്കുട ആഗ്രോ സര്‍വീസ്‌ സെന്റര്‍ ജീവനക്കാരനും മികച്ച കര്‍ഷകനുമായ കെ.വി ബിനോയ്‌ കൃഷിയുടെ ചുമതല ഏറ്റെടുത്തു.
കൃഷി വകുപ്പും ആഗ്ര സര്‍വീസ്‌ സെന്ററും എല്ലാവിധ സഹായ സഹകരണങ്ങളുമായി കൂടെ നിന്നപ്പോഴാണ്‌ രണ്ട്‌ ഏക്കര്‍ പാടത്ത്‌ ജോതി നെല്ല്‌നുറുമേനി വിളഞ്ഞത്‌. കനത്ത മഴ ആദ്യം കൃഷി നശിപ്പിച്ചെങ്കിലും ബിനോയ്‌ നിരാശനായില്ല. പാര്‍ട്ടിയും കിസാന്‍ സഭയും കൂടെ നിന്നു.
വീണ്ടും കൃഷിയിറക്കി. കഠിനാധ്വാനത്തിന്‌ പ്രതിഫലമായി നൂറു മേനി വിളഞ്ഞു. പാടത്ത്‌ ആദ്യം ഞാറുനട്ട ജില്ല പഞ്ചായത്തംഗം കെ.എന്‍. സുഗതന്‍ തന്നെ ആദ്യ കറ്റകൊയ്‌ത് കൊയത്തുത്സവം ഉദ്‌ഘാടനം ചെയതു. കൃഷിയിലേക്ക്‌ പുതിയ തലമുറയെ ആകര്‍ഷിക്കാനാവുന്നതെല്ലാം സംസ്‌ഥാന കൃഷി വകുപ്പ്‌ ചെയ്യുന്നുണ്ടന്നും പൊതു ജനാധിപത്യ പ്രസ്‌ഥാനത്തിന്റെ ഇടപെടലുകള്‍ ഇതിന്‌ സഹായകരമാണന്നും കൊയ്‌ത്തുത്തുത്സവം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ കെ.എന്‍. സുഗതന്‍ പറഞ്ഞു.
സി.പി.ഐ ലോക്കല്‍ അസി. സെക്രട്ടറി സൈജു പീറ്ററിന്റെ അധ്യക്ഷതയില്‍ നടന്ന കൊയ്‌ത്തുത്സവത്തിന്‌ സി.പി.ഐ നേതാക്കളായ സി.എന്‍ സഭാമണി, എം.എം. ജോര്‍ജ്‌, പി.എം. വാസു, സബിത മനോജ്‌, പഞ്ചായത്തംഗം സി.എ. ജോര്‍ജ്‌ കുട്ടി, സെന്റര്‍ ഫെസിലിറ്റേറ്റര്‍ വി.സി. മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഒട്ടേറെ കൃഷിക്കാരും കൊയ്‌ത്തുത്സവത്തിന്‌ എത്തിയിരുന്നു.

Ads by Google
Advertisement
Monday 29 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW