Tuesday, June 11, 2019 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.07 AM

ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു

വരാപ്പുഴ: ദേശീയപാതയില്‍ മണ്ണംതുരുത്ത്‌ എസ്‌.എന്‍.ഡി.പി. കവല മുതല്‍ നാല്‌ കിലോമീറ്റര്‍ ദൂരം മഞ്ഞുമ്മല്‍ കവലവരെ നീണ്ട ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു. ഞായറാഴ്‌ച ദിവസം രാവിലെ മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്കില്‍ വിവാഹ പാര്‍ട്ടിയും കുടുങ്ങി. വിവാഹം മുഹൂര്‍ത്ത സമയത്ത്‌ നടത്തുവാന്‍വേണ്ടി ആഢംബര കാറിലെത്തിയ വധുവിന്‌ ഒടുവില്‍ ബൈക്കില്‍ കയറി മുഹൂര്‍ത്ത സ്‌ഥലത്ത്‌ എത്തേണ്ട അവസ്‌ഥവന്നു.
വിരുന്നിന്‌ പോയ ജില്ലാ ജഡ്‌ജി അടക്കം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതോടെ പോലീസ്‌ എത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തതോടെയാണ്‌ കുരുക്ക്‌ അഴിഞ്ഞത്‌. വരാപ്പുഴ ടോള്‍ ഭാഗത്ത്‌ ജനങ്ങള്‍ തിരിയുമ്പോഴുണ്ടാകുന്ന തടസമാണ്‌ ഗതാഗതക്കുരുക്കിനു കാരണമാകുന്നത്‌.
പലപ്പോഴും ഇടറോഡില്‍ നിന്നും ദേശീയപാതയിലേക്ക്‌ പ്രവേശിക്കുന്ന വാഹനങ്ങളാണ്‌ ഗതാഗത തടസത്തിനു കാരണം. ദിവസവും ഈ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക്‌ ജനങ്ങള്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്‌. ഈ ഭാഗത്ത്‌ സിഗ്നല്‍ സംവിധാനം വന്നാല്‍ മാത്രമേ പ്രശ്‌നപരിഹാരമാകൂ.
ഇതിനായി പലതവണ ജനങ്ങള്‍ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. വരാപ്പുഴയിലുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ പലപ്പോഴും ജനങ്ങള്‍ക്ക്‌ തൊഴില്‍ദിനം നഷ്‌ടപ്പെടുകയാണ്‌.

Ads by Google
Advertisement
Monday 29 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW