Sunday, August 18, 2019 Last Updated 11 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.33 AM

ടൂറിസ്‌റ്റ് ബസുകള്‍ക്കെതിരെ കണ്ണൂരിലും പരിശോധന കര്‍ശനമാക്കി

uploads/news/2019/04/303965/1.jpg

കണ്ണൂര്‍: കല്ലട ബസ്‌ ജീവനക്കാര്‍ ബസ്‌ യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പഞ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്‌ഥര്‍ ടൂറിസ്‌റ്റ് ബസ്‌ പരിശോധന കര്‍ശനമാക്കി. കണ്ണൂരിലും പരിശോധന ശക്‌തമാണ്‌. ഓപ്പറേഷന്‍ നൈറ്റ്‌ റൈഡേഴ്‌സ് എന്ന പേരിലാണ്‌ പരിശോധന നടത്തിയത്‌. സംഭവത്തില്‍ ആറ്‌ അന്തര്‍ സംസ്‌ഥാന ടൂറിസ്‌റ്റ് ബസ്സുകള്‍ക്കെതിരെ കേസെടുത്തു. സ്‌റ്റേജ്‌ ക്യാരേജായി യാത്രക്കാരെ കയറ്റിയെന്നാണ്‌ ബസുകാര്‍ക്കെതിരെ ചുമത്തിയ കേസ്‌. മഞ്ചേശ്വരം, പെര്‍ള ചെക്ക്‌ പോസ്‌റ്റുകളില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ വ്യാപിപ്പിക്കുമെന്ന്‌ ആര്‍.ടി.ഒ അറിയിച്ചിട്ടുണ്ട്‌. ടൂറിസ്‌റ്റ് ബസ്സുകളുടെ ഓഫീസില്‍ പരിശോധന നടത്താനുള്ള നിര്‍ദേശവും മോട്ടോര്‍ വാഹന ഉദ്യോഗസ്‌ഥര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. പ്ലാസ ജംഗ്‌ഷനിലും മറ്റും തോന്നിയ പോലയാണ്‌ ബസ്സുകള്‍ പാര്‍ക്ക്‌ ചെയ്ുന്നയത്‌. പുതിയ സാഹചര്യത്തില്‍ ഇതിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 26 Apr 2019 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW