Wednesday, July 17, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.31 AM

ഡി.ജി.പിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; എം. കെ രാഘവന്‍

uploads/news/2019/04/303953/2.jpg

കോഴിക്കോട്‌: ഒളികാമറ വിവാദത്തില്‍ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ കോഴിക്കോട്ടെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി എം. കെ രാഘവന്‍. തനിക്കെതിരെ കേസ്‌ എടുക്കാന്‍ ഡി.ജി.പി സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ രാഘവന്‍ ആരോപിച്ചു.
വിവാദങ്ങളെ മറികടന്ന്‌ കോഴിക്കോട്‌ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്‌ഥരെ നിരന്തരം ഫോണ്‍ വിളിച്ച്‌ ഡി.ജി.പി സമ്മര്‍ദ്ദം ചെലുത്തി. തിരഞ്ഞെടുപ്പിനിടെ ജാമ്യമില്ലാ വകുപ്പ്‌ ചേര്‍ത്ത്‌ കേസ്‌ എടുത്തത്‌ ഡി.ജി.പിയുടെ സമ്മര്‍ദ്ദം മൂലമായിരുന്നുവെന്നും എം .കെ രാഘവന്റെ ആരോപിച്ചു. ഡി.ജി.പി സര്‍ക്കാറിന്റെ ചട്ടുകമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സി.പി.എം ആസൂത്രണം ചെയ്‌തതാണ്‌ ഒളികാമറ ഓപ്പറേഷന്‍ എന്നു രാഘവന്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വിഷയത്തില്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും എം.കെ രാഘവന്‍ വ്യക്‌തമാക്കി.
വോട്ടെടുപ്പിന്റെ തേല ദിവസമാണ്‌ എം. കെ രാഘവനെതിരെ നടക്കാവ്‌ പൊലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. അഡ്വക്കറ്റ്‌ ജനറലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ഡി .ജി .പിയുടെ നിര്‍ദേശാനുസരണമായിരുന്നു പൊലീസ്‌ നടപടി.

Ads by Google
Advertisement
Friday 26 Apr 2019 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW