Saturday, June 08, 2019 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.17 AM

കെ.എസ്‌.ആര്‍.ടി.സി. ബസില്‍ സ്‌കൂള്‍ ജീവനക്കാരിയുടെ ബാഗ്‌ കവര്‍ന്നു

വൈപ്പിന്‍ : ജോലിക്കായി പോകവെ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ വെച്ച്‌ സ്‌കൂള്‍ ജീവനക്കാരിയുടെ ബാഗില്‍ നിന്നും 11000 രൂപയും ബാങ്ക്‌ പാസ്‌ ബുക്ക്‌, പോസ്‌റ്റോഫീസ്‌ പാസ്‌ ബുക്ക്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാന്‍ കാര്‍ഡ്‌, ആധാര്‍കാര്‍ഡ്‌ എന്നിവ അടങ്ങിയ പേഴേസ്‌ കവര്‍ന്നു. കൊട്ടുവള്ളിക്കാട്‌ ഗവ. എല്‍പിസ്‌കൂളിലെ ജീവനക്കാരി ചെറുവൈപ്പ്‌ ചുളക്കപ്പറമ്പ്‌ വി.ആര്‍. വിജയയുടെ പണവും സാധനങ്ങളുമാണ്‌ മോഷണം പോയത്‌.
പള്ളിപ്പുറം കച്ചേരിപ്പടി ഭാഗത്ത്‌ വെച്ചായിരിക്കണം മോഷണം നടന്നതെന്ന്‌ ജീവനക്കരി പറയുന്നു. സ്‌കൂളിലെത്തി ഗേറ്റിന്റെ താക്കോല്‍ എടുക്കാന്‍ ബാഗ്‌ പരിശോധിപ്പോഴാണ്‌ സിബ്ബ്‌ തുറന്ന്‌ കിടക്കുന്നതും മോഷണം നടന്നതുമായി അറിയുന്നത്‌. ഈ സമയം ബസില്‍ നല്ലതിരക്കായിരുന്നത്രേ. മുനമ്പം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 25 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW