Tuesday, June 25, 2019 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.17 AM

വോട്ട്‌ പെട്ടിയിലാകും മുമ്പ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

വാഴക്കുളം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്‌ ആരംഭിക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ ഏറ്റുമുട്ടി. ബൂത്ത്‌ കെട്ടുന്നതിനിടെ എ-ഐ ഗ്രൂപ്പ്‌ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ്‌ അര്‍ദ്ധരാത്രി സംഘര്‍ഷത്തില്‍ കലാശിച്ചത്‌.
കല്ലൂര്‍ക്കാടാണ്‌ തെരഞ്ഞെടുപ്പ്‌ പടിവാതിക്കല്‍ എത്തിയതോടെ ഗ്രൂപ്പ്‌ വൈരത്തിന്റെ പേരില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്‌. തിങ്കളാഴ്‌ച രാത്രി 12 ഓടെയായിരുന്നു സംഭവം. അക്രമത്തില്‍ തലയ്‌ക്ക് പരുക്കേറ്റ കോണ്‍ഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ജിബിന്‍ ജോസ്‌ കയനിക്കലിനെ മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ജിബിന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്‌. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട്‌ കല്ലൂര്‍ക്കാട്‌ പോലീസ്‌ ആശുപത്രിയിലെത്തി മര്‍ദ്ദനമേറ്റ ബൂത്ത്‌ പ്രസിഡന്റിന്റെ മൊഴി രേഖപ്പെടുത്തി. യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആല്‍ബിന്‍ രാജുവാണ്‌ മര്‍ദ്ദിച്ചതെന്ന്‌ ഇയാള്‍ പോലീസിന്‌ മൊഴി നല്‍കി.
തിങ്കളാഴ്‌ച സന്ധ്യയോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
പിരിഞ്ഞു പോയ ശേഷം രാത്രി പന്ത്രണ്ടോടെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ ബാനര്‍ കെട്ടാന്‍ ടൗണില്‍ തിരിച്ചെത്തിയപ്പോള്‍ പിന്നില്‍ നിന്ന്‌ എന്തോ ആയുധമുപയോഗിച്ച്‌ തലക്കടിച്ചതായാണ്‌ ജിബിന്റെ പരാതി.
തുടക്കത്തില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിന്നീട്‌ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്‌തതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സ്‌ഥലത്ത്‌ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന്‌ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
പിന്നീടാണ്‌ അക്രമം ഉണ്ടായത്‌. ഇതിനിടെ മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടതായാണ്‌ സൂചന.
എങ്ങിനേയും പ്രശ്‌നം പറഞ്ഞ്‌ തീര്‍ക്കുന്നതിനുള്ള ശ്രമമാണ്‌ നടന്നുവരുന്നത്‌. എന്നാല്‍ മര്‍ദ്ദനമേറ്റ ബൂത്ത്‌ പ്രസിഡന്റ്‌ ഒത്ത്‌ തീര്‍പ്പിന്‌ തയാറല്ലെന്ന്‌ നേതൃത്വത്തെ അറിയിച്ചതായാണ്‌ സൂചന. നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ തലേ രാത്രി എ-ഐ വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ്‌ ഏറ്റുമുട്ടിയത്‌ യു.ഡി.എഫ്‌. നേതൃത്വത്തെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.
ഈ സംഭവങ്ങള്‍ വോട്ടിങിനെ ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ്‌ നിലനില്‍ക്കുന്നത്‌.

Ads by Google
Advertisement
Thursday 25 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW