Tuesday, June 25, 2019 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.29 AM

വോട്ടിംഗ്‌ മെഷിനില്‍ വ്യാപക തകരാറുകള്‍ വിവി പാറ്റ്‌ മെഷീനുള്ളില്‍ പാമ്പ്‌ ; യന്ത്രം, താഴെ വീണ്‌ പൊട്ടി

കണ്ണൂര്‍ : ഇന്നലെ രാവിലെ കനത്ത പോളിങ്‌ പുരോഗമിക്കുന്നതിനിടെ വിവി പാറ്റ്‌ മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ മയ്യില്‍ കണ്ടക്കൈയിലെ പോളിങ്‌ ബൂത്തില്‍ നിന്നാണ്‌ വിവി പാറ്റ്‌ മെഷീനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്‌. പോളിങ്‌ ഓഫീസര്‍മാരും വോട്ട്‌ ചെയ്യാന്‍ വന്നവരും ആദ്യം പരിഭ്രാന്തരായെങ്കിലും പാമ്പിനെ കൈയേ്ോടെ പിടികൂടി പുറത്ത്‌ കളഞ്ഞു. പിന്നെ പതിവ്‌ പോലെ വോട്ടെടുപ്പ്‌ തുടര്‍ന്നു.. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട്‌ ചെയേ്േണ്ട പിണറായി ആര്‍.സി. അമല ബേസിക്‌ സ്‌കൂളിലെ 161 ാം ബൂത്തില്‍ യന്ത്രത്തകരാര്‍ മൂലം പോളിംഗ്‌ ആരംഭിക്കാന്‍ ഏറെ െവൈകി.
കണ്ണൂര്‍ തളിപ്പറമ്പ്‌ കുറ്റ്യാട്ടൂര്‍ വേശാല എല്‍പി സ്‌കൂളിലെ 173 നമ്പര്‍ ബൂത്തില്‍ കള്ളവോട്ടെന്ന്‌ ആരോപണത്തെത്തുടര്‍ന്ന്‌ എല്‍.ഡി.എഫ്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും. വോട്ടിങ്‌ യന്ത്രം നിലത്തുവീണ്‌ പൊട്ടിയതിനെത്തുടര്‍ന്ന്‌ വോട്ടിങ്‌ നിര്‍ത്തി വച്ചു.കാസര്‍ഗോഡ്‌ മണ്ഡലത്തിലെ മുള്ളേരിയ എ.യു.പി.സ്‌കൂളിലെ 174ാം നമ്പര്‍ ബൂത്തില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരിനു നേരെയുള്ള കൈപ്പത്തി ചിഹ്നഹ്‌ നം അമരുന്നില്ലെന്ന്‌ പരാതി. ശക്‌തമായി അമര്‍ത്തിയാല്‍ മാത്രമേ വോട്ട്‌ പതിയുന്നുള്ളൂ എന്ന്‌ യു.ഡി.എഫ്‌. പരാതി ഉന്നയിച്ചു. ചെറുകുന്ന്‌ ഒദയംമാടം 110 ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ്‌ യന്ത്രം തകരാറിലായി പോളിംഗ്‌ ഏറെ നേരം തടസ്സപ്പെട്ടു.പരിയാരം ഗവ. സ്‌കൂള്‍ 15ാം ബൂത്തിലും കല്യാശ്ശേരി വിളയാങ്കോട്‌ വാദിഹുദാ സ്‌കൂള്‍ 27ാം ബൂത്തിലും വോട്ടിംഗ്‌ യന്ത്രം തകരാര്‍ മൂലം വൈകിയാണ്‌ പോളിംഗ്‌ ആരഭിച്ചത്‌. പഴയങ്ങാടി മൊട്ടമ്മല്‍, കണ്ണൂക്കര എന്നിവിടങ്ങളിലും തകരാറുണ്ടായി. മഞ്ചേശ്വരം മംഗല്‍പാടിയിലെയും മിയാപദവിലെയും ബൂത്തുകളില്‍ വോട്ടിംഗ്‌ യന്ത്രങ്ങള്‍ തകരാറിലായത്‌ വോട്ടര്‍മാരെ വലച്ചു. മംഗല്‍പാടി കുക്കാര്‍ സ്‌കൂളിലെ 91-ാം നമ്പര്‍ ബൂത്തില്‍ രാവിലെ വോട്ടെടുപ്പ്‌ തുടങ്ങിയ ഉടന്‍ തന്നെ യന്ത്രം അരമണിക്കൂര്‍ നേരത്തോളം പണിമുടക്കി. വീണ്ടും നന്നാക്കിയപ്പോള്‍ വേഗത കുറയുകയും ചെയ്‌തു. ഒരു മണിക്കൂറോളം പ്രവര്‍ത്തിക്കാതിരുന്ന യന്ത്രത്തിന്റെ തകരാര്‍ 9 മണിയോടെ പരിഹരിക്കുകയും വോട്ടെടുപ്പ്‌ പുനരാരംഭിക്കുകയും ചെയ്‌തു.മിയാപദവ്‌ കുളൂര്‍ സ്‌കൂളിലെ 55 -ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ്‌ യന്ത്രവും കേടായി. ബങ്കര മഞ്ചേശ്വരം സ്‌കൂളിലെ 26-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ്‌ മെഷീന്‍ പണിമുടക്കി. 96 പേര്‍ വോട്ട്‌ രേഖപ്പെടുത്തിയപ്പോഴാണ്‌ മെഷീന്‍ കേടായത്‌.

വോട്ടിംഗ്‌ യന്ത്രത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഏറെ നേരം കാത്തിരിക്കേണ്ടി വന്നത്‌ വോട്ടര്‍മാരെ അസ്വസ്‌ഥരാക്കി. മുഖ്യമന്ത്രി പിണറായി കണ്ണൂരിലെ പിണറായിയില്‍ പോളിംഗ്‌ ബൂത്തിലെത്തിയെങ്കിലും പോളിംഗ്‌ യന്ത്രത്തിന്‌ തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന്‌ ഏറെ നേരം കാത്തുനിന്ന ശേഷമാണ്‌ വോട്ടു ചെയ്‌തത്‌.

Ads by Google
Advertisement
Wednesday 24 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW