Tuesday, June 11, 2019 Last Updated 25 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

ജോയ്‌സ് ജോര്‍ജിന്‌ മൂവാറ്റുപുഴയില്‍ ചരിത്ര വിജയം സമ്മാനിക്കും: എല്‍.ഡി.എഫ്‌

uploads/news/2019/04/303139/3.jpg

മുവാറ്റുപുഴ: ജോയ്‌സ് ജോര്‍ജിന്‌ മൂവാറ്റുപുഴയില്‍ ചരിത്ര വിജയം സമ്മാനിക്കുമെന്ന്‌ എല്‍.ഡി.എഫ്‌ നിയോജക മണ്ഡലം കമ്മറ്റി ചെയര്‍മാന്‍ എല്‍ദോ എബ്രാഹാം എം.എല്‍.എയും സെക്രട്ടറി എം.ആര്‍. പ്രഭാകരനും പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുതു മുന്നണിക്ക്‌ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട്‌ ജോയ്‌സിന്‌ ലഭിക്കും. കാര്‍ഷിക മേഖലയിലെ വിലയിടിവും പ്രളയവുമുള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മുന്നില്‍ നിന്ന്‌ കൈപിടിച്ച്‌ മുന്നോട്ട്‌ നയിച്ച ജോയ്‌സിന്‌ ഇക്കുറി മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും തുണയാകും
എല്‍.ഡി.എഫ്‌ ഭരിക്കുന്ന മാറാടി, വാളകം, പൈങ്ങോട്ടൂര്‍, ആവോലി, പാലക്കുഴ, ആരക്കുഴ പഞ്ചായത്തുകളിലും, മുവാറ്റുപുഴ നഗരസഭയിലും, ഒരംഗത്തിന്റെ കുറവുമൂലം ഭരണം ഭരണം നഷ്‌ടപ്പെട്ട മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട്‌ പഞ്ചായത്തുകളിലും യു.ഡി.എഫ്‌ ഭരിക്കുന്ന പായിപ്ര, ആയവന, പോത്താനിക്കാട്‌ പഞ്ചായത്തുകളിലും ജോയ്‌സിന്‌ മികച്ച ഭൂരികക്ഷം ലഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ബൂത്ത്‌ തലത്തിലുള്‍പ്പെടെ കണ്‍വന്‍ഷനുകള്‍, കുടുംബയോഗങ്ങള്‍, സ്‌ഥാനാര്‍ത്ഥിയുടെ സ്വീകരണങ്ങള്‍ ഇവയിലെല്ലാം വലിയ തോതിലുള്ള ജനപങ്കാളിത്തമായിരുന്നു. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും ജോയ്‌സിന്‌ തുണയാകുമെന്നും ഇവര്‍ പറഞ്ഞു.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW