Tuesday, June 25, 2019 Last Updated 32 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

ഭക്‌തിയുടെ നിറവില്‍ പൈതലൂട്ടിനായി പിറവത്ത്‌ ആയിരങ്ങളെത്തി

uploads/news/2019/04/303136/4.jpg

പിറവം: വലിയ നോമ്പിന്റെ പരിസമാപ്‌തി കുറിച്ച്‌ ഉയിര്‍പ്പ്‌ പെരുന്നാള്‍ ദിനത്തില്‍ പിറവത്തെ രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലും, ഹോളി കിങ്‌സ് കത്തോലിക്കാ പള്ളിയിലും ആയിരക്കണക്കിന്‌ വിശ്വാസികള്‍ പൈതലൂട്ട്‌ നടത്തി. യേശുക്രിസ്‌തുവിന്റെ ജനനത്തിനു ശേഷം ഹെറോദോസ്‌ രാജാവിന്റെ നിര്‍ദേശപ്രകാരം വധിക്കപ്പെട്ട ശിശുക്കളുടെ രക്‌തസാക്ഷിത്വത്തെ സ്‌മരിച്ചാണ്‌ ആണ്‍കുട്ടികളെ പങ്കെടുപ്പിച്ച്‌ പൈതല്‍ നേര്‍ച്ച നടത്തുന്നത്‌.
യേശുവിന്റെ അന്ത്യ അന്താഴത്തിന്റെ സ്‌മരണയായും 12 പൈതങ്ങള്‍ക്കുള്ള നേര്‍ച്ചയെ വിശേഷിപ്പിക്കാറുണ്ട്‌. 3 പൈതങ്ങള്‍ക്ക്‌ നേര്‍ച്ച നല്‍കുന്ന രീതിയും നിലവിലുണ്ട്‌. ചോറ്‌, കോഴിക്കറി, മീന്‍കറി, പിടി എന്നിവയാണ്‌ പ്രധാന വിഭവങ്ങള്‍. ഇവയ്‌ക്കൊപ്പം നെയ്യപ്പം, പഴം തുടങ്ങിയവയും വിളമ്പും.
വിഭവങ്ങള്‍ തയാറാക്കി കൊണ്ടുവരുന്നവര്‍ 50 രൂപ അടച്ച്‌ നേര്‍ച്ചയില്‍ പങ്കാളികളായി. വിഭവങ്ങളില്ലാതെ 300 രൂപ അടച്ച്‌ നേര്‍ച്ചയില്‍ പങ്കാളിയായവരും ഏറെയുണ്ട്‌. ശനിയാഴ്‌ച വൈകിട്ട്‌ 8 ന്‌ ആരംഭിച്ച ഉയിര്‍പ്പ്‌ ശുശ്രൂക്ഷകള്‍ക്ക്‌ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മുഖ്യ കാര്‍മികത്വം വഹിച്ചു.
വികാരി ഇന്‍ ചാര്‍ജ്‌ ഫാ.വര്‍ഗീസ്‌ പനിച്ചിയില്‍, ഫാ.റോയി മാത്യൂസ്‌ മേപ്പാടം, ഫാ. മാത്യൂസ്‌ മണപ്പാട്ടേല്‍, ഫാ.ഷിബിന്‍ പോള്‍, ഫാ.മനു ബേബി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. രാത്രി 12 മണിയോടെ ആരംഭിച്ച പൈതലൂട്ട്‌ ഇന്നലെ പകല്‍ 11 മണിയോടെയാണ്‌ അവസാനിച്ചത്‌.
വിശുദ്ധ രാജാക്കളുടെ കത്തോലിക്ക പള്ളിയിലും ഭക്‌തിനിര്‍ഭരമായ ചടങ്ങുകളോടെ ഉയിര്‍പ്പ്‌ തിരുന്നാള്‍ ആഘോഷിച്ചു.
ഏറ്റവും കൂടുതല്‍ പൈതല്‍ ഊട്ടുനേര്‍ച്ച നടക്കുന്ന പള്ളികളിലൊന്നാണ്‌ പിറവത്തെ വലിയ പള്ളി എന്നതും ശ്രദ്ധേയമാണ്‌.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW