Wednesday, May 22, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.16 AM

പണമല്ല മൂല്യങ്ങളാണ്‌ വലുത്‌: ധോലാകിയ

uploads/news/2019/04/302582/e3.jpg

കൊച്ചി: തന്റെ കമ്പനിയില്‍ എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളാണെന്ന്‌ സൂറത്തിലെ പ്രശസ്‌ത വജ്രവ്യവസായി ഗോവിന്ദ്‌ എല്‍. ധോലാകിയ. ഒരു അമ്മാവനോട്‌ പ്രശ്‌നങ്ങള്‍ പറയുംപോലെ ജീവനക്കാര്‍ക്ക്‌ തന്നോട്‌ സംസാരിക്കാം. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ധോലാകിയ (72) തന്റെ മാനേജ്‌മെന്റ്‌ നയം വ്യക്‌തമാക്കി.
കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സിഇഒ ഓണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ച താന്‍ സൂറത്തില്‍ വജ്രം പോളീഷ്‌ ചെയ്യുന്ന ജീവനക്കാരനായിരുന്നു. അക്കാലത്ത്‌ സൂറത്തില്‍ 200 പേര്‍ മാത്രമാണ്‌ ഈ രംഗത്തുണ്ടായിരുന്നത്‌. ആറ്‌ കോടി കയറ്റുമതിയും. ഇന്ന്‌ സൂറത്തില്‍ വജ്രവ്യവസായരംഗത്ത്‌ 10 ലക്ഷം പേര്‍ ജോലി ചെയ്യുന്നു. കയറ്റുമതി ഒന്നേകാല്‍ലക്ഷം കോടിയിലെത്തി. സൂറത്തിന്റെ ജനസംഖ്യ അന്ന്‌ മൂന്നുലക്ഷത്തില്‍ താഴെയായിരുന്നുവെങ്കില്‍ ഇന്ന്‌ അറുപത്‌ ലക്ഷമായി ഉയര്‍ന്നുവെന്ന്‌ ധോലാകിയ പറഞ്ഞു. തന്റെ കുടുംബത്തില്‍ യുവ തലമുറ ഉത്തരവാദിത്വം ഏറ്റെടുക്കുംമുമ്പ്‌ ഏതെങ്കിലും നഗരത്തില്‍ പോയി സ്വയം വെയ്‌റ്ററായിട്ടോ മറ്റോ ജോലികള്‍ ചെയ്‌ത് പരിചയം നേടണം. ഒരു വര്‍ഷം കമ്പനിയില്‍ സാദാ ജീവനക്കാരനായി ജോലി ചെയ്യണം. അത്തരം ജീവിതാനുഭവങ്ങള്‍ നല്‍കുന്ന മൂല്യങ്ങള്‍ വലുതാണ്‌. ബിസിനസോ പണമോ അല്ല മൂല്യങ്ങളാണ്‌ വലുതെന്ന്‌ ഗോവിന്ദ്‌ ധോലാകിയ ചൂണ്ടിക്കാട്ടി. ധോലാകിയുടെ മകന്‍ കൊച്ചിയില്‍ വെയ്‌റ്ററായി ജോലി ചെയ്‌തിട്ടുണ്ട്‌. കെ.എം.എ. പ്രസിഡന്റ്‌ ദിനേഷ്‌ പി. തമ്പി, സെക്രട്ടറി ജോര്‍ജ്‌ വി. ആന്റണി, സിഇഒ കോണ്‍ക്ലേവ്‌ ചെയര്‍മാന്‍ ബിബു പുന്നൂരാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 19 Apr 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW