Wednesday, May 01, 2019 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.16 AM

തുരുത്തിക്കര കാവുംമുകള്‍ റോഡില്‍ കുഴി; അപകടം പെരുകുന്നു

uploads/news/2019/04/302581/e2.jpg

മുളന്തുരുത്തി: പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ തുരത്തിക്കര - കാവും മുകള്‍ റോഡ്‌ യാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നു.ദീര്‍ഘകാലമായി തകര്‍ന്ന്‌ കിടക്കുന്ന റോഡിനെക്കുറിച്ച്‌ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും പുനര്‍നിര്‍മ്മാണം നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലന്ന്‌ നാട്ടുകാര്‍ ആരോപിച്ചു.
നിരവധി അപകടങ്ങള്‍ പ്രദേശത്ത്‌ ഇതിനോടകം ഉണ്ടായിട്ടുണ്ട്‌. മഴ പെയ്‌താല്‍ വഴിയാത്രക്കാര്‍ക്ക്‌ പോലും യാത്ര ദുഷ്‌കരമാണ്‌. വെള്ളം റോഡില്‍ തളംകെട്ടി നില്‍ക്കുമ്പോള്‍ കുഴികള്‍ കാണാത്തതു മൂലം ഇരുചക്രവാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ പെടാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
തകര്‍ന്ന്‌ കിടക്കുന്ന റോഡ്‌ സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്‌ സിപിഎം കാവും മുകള്‍ ബ്രാഞ്ച്‌ കമ്മറ്റി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 19 Apr 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW