Wednesday, May 22, 2019 Last Updated 32 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.16 AM

പൊതുമേഖലയുടെ വളര്‍ച്ച ഉറപ്പുവരുത്തുമെന്ന്‌ ഇന്നസെന്റ്‌

uploads/news/2019/04/302580/e1.jpg

അങ്കമാലി: അമ്പലമുകള്‍ വ്യവസായമേഖലയ്‌ക്കൊപ്പം ചെറുകിട സംരംഭങ്ങളും മഠങ്ങളും ആശുപത്രികളും സന്ദര്‍ശിച്ച്‌ കുന്നത്തുനാടും അങ്കമാലിയിലും വീണ്ടും ഇന്നസെന്റ ്‌പ്രചാരണത്തിനറങ്ങി. അങ്കമാലി പീച്ചാനിക്കാട്ട്‌ യാക്കോബായ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ്‌ മാര്‍ അതാനാസിയോസ്‌ നേതൃത്വം നല്‍കിയ കാല്‍കഴുകല്‍ ശുശ്രൂഷയിലും ഇന്നസെന്റ്‌ പങ്കെടുത്തു.
കുന്നത്തുനാട്‌ മണ്ഡലത്തിന്റെ ഭാഗമായ അമ്പലമുകളിലെ പൊതുമേഖലാ വ്യവസായ സ്‌ഥാപനങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു ഇന്നലെ ഇന്നസെന്റിന്റെ പ്രചാരണത്തിന്‌ തുടക്കമായത്‌. ഫാക്‌ട് അമ്പലമേട്‌ ഡിവിഷന്‍ സന്ദര്‍ശിക്കുമ്പോള്‍ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറിയും മുന്‍ എം.പിയുമായ കെ. ചന്ദ്രന്‍പിള്ള, എം. സ്വരാജ്‌ എം.എല്‍.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ കുന്നത്തുനാട്‌ മണ്ഡലത്തില്‍ നടത്തിയ ഈ പര്യടനത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം സി ബി ദേവദര്‍ശനന്‍, കോലഞ്ചേരി ഏരിയാ സെക്രട്ടറി സി കെ വര്‍ഗീസ്‌, സിഐടിയു ഏരിയാ സെക്രട്ടറി എം എന്‍ മോഹനന്‍, സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം ഹര്‍ഷന്‍, എന്‍ കെ ജോര്‍ജ്‌ എന്നിവരും ഇന്നസെന്റിനോടൊപ്പമുണ്ടായിരുന്നു.
ഉച്ചയ്‌ക്കു ശേഷം അങ്കമാലി മണ്ഡലത്തിലെ വ്യക്‌തികളേയും സ്‌ഥാപനങ്ങളുമാണ്‌ ഇന്നസെന്റ്‌ സന്ദര്‍ശിച്ചത്‌. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്‌പിറ്റലിലായിരുന്നു തുടക്കം. പിന്നീട്‌ മൂക്കന്നൂര്‍ എംഎജിജെ ഹോസ്‌പിറ്റല്‍, ബഹുനില കാര്‍പാര്‍ക്കിംഗ്‌ നിര്‍മാണ കമ്പനിയായ മൂക്കന്നൂരിലെ ഹി-മാന്‍ ഓട്ടോ റോബോപാര്‍ക്ക്‌ എന്നിവിടങ്ങളും സന്ദര്‍ശിച്ച ശേഷം പീച്ചാനിക്കാട്‌ സെന്റ്‌ പീറ്റേഴ്‌സ് പള്ളിയില്‍ യാക്കോബായ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ്‌ മാര്‍ അതാനാസിയോസ്‌ നേതൃത്വം നല്‍കിയ കാല്‍കഴുകല്‍ ശുശ്രൂഷയിലും ഇന്നസെന്റ്‌ പങ്കെടുത്തു. തുടര്‍ന്ന്‌, എടക്കുന്ന്‌ നസ്രേത്ത്‌ മഠം വഴി അങ്കമാലി ഫൊറോന പള്ളിയിലെത്തി പര്യടനം സമാപിച്ചു.
ദു:ഖ വെള്ളിയാഴ്‌ച മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടികളില്ല. രാവിലെയോ വൈകിട്ടോ ഇരിങ്ങാലക്കുട പടിഞ്ഞാറെപ്പള്ളി എന്നറിയപ്പെടുന്ന സെന്റ്‌ തോമസ്‌ കത്തീഡ്രലിലെ കുര്‍ബാനയില്‍ പങ്കെടുക്കും.

Ads by Google
Advertisement
Friday 19 Apr 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW