Wednesday, May 22, 2019 Last Updated 48 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.16 AM

ആയിരത്തി ഇരുനൂറു കേന്ദ്രകള്‍ പിന്നിട്ട്‌ പി. രാജീവിന്റെ പര്യടനം

കൊച്ചി: മണ്ഡല പര്യടനത്തിന്റെ ഭാഗമായി ആയിരത്തി ഇരുന്നൂറോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓരോ കേന്ദ്രങ്ങളിലും വന്നു നിറയുന്ന ജനപ്രവാഹം എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി. രാജീവിന്റെ വിജയക്കുതിപ്പിന്‌ കരുത്താകുന്നു.
കടവന്ത്ര സ്‌പോര്‍ട്‌സ് സെന്ററില്‍ വിവിധ കായിക വിനോദങ്ങളിലും വ്യായാമങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരോട്‌ വോട്ട്‌ അഭ്യര്‍ത്ഥിച്ചാണ്‌ എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി. രാജീവിന്റെ വ്യാഴാഴ്‌ചത്തെ മണ്ഡല പര്യടനം ആരംഭിച്ചത്‌. ജിംനേഷ്യത്തില്‍ വ്യായാമം ചെയ്‌തുകൊണ്ടിരുന്ന സിറ്റി പോലീസ്‌ കമ്മീഷണര്‍ എസ്‌ സുരേന്ദ്രനെയും ജിമ്മിലെ ട്രെയ്‌നര്‍മാരായ സമീര്‍ അബു, ഹരി, ജോയ്‌ എന്നിവരെയും കണ്ട്‌ വോട്ട്‌ അഭ്യര്‍ഥിച്ചു. റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ്‌.എ.എസ്‌ നവാസ്‌ രാജീവിന്‌ വഴി കാണിച്ചു. കൊച്ചിന്‍ ഷിപ്‌ യാര്‍ഡിലെ സ്വീകരണത്തില്‍ നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്തു. കപ്പല്‍ശാല തൊഴിലാളിയായ മുഹമ്മദ്‌ റിയാസ്‌ സ്‌ഥാനാര്‍ത്ഥിക്ക്‌ തന്റെ പെന്‍സില്‍ കൊണ്ടുള്ള ഛായാചിത്രം സമ്മാനിച്ചു.
സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളിയില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ കളത്തിപ്പറമ്പിലിനെയും മറ്റ്‌ വൈദികരെയും സ്‌ഥാനാര്‍ഥി സന്ദര്‍ശിച്ച്‌ വോട്ട്‌ അഭ്യര്‍ഥിച്ചു. തേവര കോന്തുരുത്തിയിലെ കസിബ കോളനിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം സുരാജ്‌ പോപ്‌സും പങ്കെടുത്തു. എ.പി വര്‍ക്കി നഗര്‍, ഹൗസ്‌ ഓഫ്‌ പ്ര?വിഡന്‍സ്‌ വൃദ്ധസദനം, സെന്റ്‌ അഗസ്‌റ്റിന്‍സ്‌ കോണ്‍വെന്റ്‌, സെന്റ്‌ തെരേസാസ്‌ മേഴ്‌സി ഹോം എന്നിവിടങ്ങളിലും സ്‌ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. ഇ.കെ നായനാരുടെ മകള്‍ ഉഷാ പ്രവീണിനെയും കുടുംബത്തെയും കാണാന്‍ ഫ്‌ളാറ്റില്‍ ചെന്നപ്പോള്‍ ഫ്‌ളാറ്റിലെ മറ്റ്‌ കുടുംബങ്ങളും സ്‌ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി.

Ads by Google
Advertisement
Friday 19 Apr 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW