Wednesday, May 08, 2019 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.25 AM

വേനല്‍മഴ തിമിര്‍ത്തു പെയ്‌തു; ഒപ്പമെത്തിയ കാറ്റ്‌ നാശം വിതച്ചു

uploads/news/2019/04/302315/e3.jpg

മൂവാറ്റുപുഴ: കത്തി ഉരുകുന്ന വേനല്‍ ചൂടിന്‌ കുളിര്‍മയേകി മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും വേനല്‍മഴ തിമിര്‍ത്തു പെയ്‌തു. മഴയോടൊപ്പം എത്തിയ മിന്നലും കാറ്റും പ്രദേശത്ത്‌ നാശം വിതച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.30 ഓടെ ആരംഭിച്ച കനത്ത മഴ ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. വേനല്‍ ആരംഭിച്ചതിനുശേഷം പേരിനു മാത്രമാണ്‌ പ്രദേശത്ത്‌ മഴ ലഭിച്ചിരുന്നത്‌.
കടുത്ത ചൂടില്‍ ജലസംഭരണികള്‍ വറ്റി വരളുകയും വൃക്ഷലതാദികള്‍ കരിഞ്ഞ്‌ ഉണങ്ങുകയും ചെയ്‌തു. പകല്‍ സമയങ്ങളില്‍ പുറത്ത്‌ ഇറങ്ങാന്‍ കഴിയാത്ത ചൂടാണ്‌ അനുഭവപ്പെട്ടിരുന്നത്‌. ഇതിനിടയിലാണ്‌ ശക്‌തമായി വേനല്‍മഴ പെയ്‌തത്‌് ഇത്‌ നാട്ടുകാര്‍ക്ക്‌ ഏറെ ആശ്വാസകരമായി. എന്നാല്‍ മഴയോടൊപ്പം എത്തിയ കാറ്റും മിന്നലും നാശം വിതച്ചു. മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി. കാറ്റില്‍ ഇലക്‌ട്രിക്‌ പോസ്‌റ്റുകളും വ്യാപാര സ്‌ഥാപനങ്ങളുടെ ബോര്‍ഡുകളും നിലംപൊത്തി. വിവിധ മേഖലകളില്‍ കൃഷിനാശവും സംഭവിച്ചു.
വാഴത്തോട്ടങ്ങള്‍ കാറ്റില്‍ നിലംപൊത്തി. റബര്‍ ഉള്‍പ്പെടെയുള്ള വാണീജ്യവിളകളും നശിച്ചു. കാറ്റില്‍ തെങ്ങ്‌ കടപുഴകി വീണ്‌ പായിപ്ര ഗ്രാമപഞ്ചായത്ത്‌ 22 ാം വാര്‍ഡില്‍ വള്ളോം തടത്തില്‍ പരേതനായ രാജുവിന്റെ ഓടിട്ട വീട്‌ തകര്‍ന്നു. തെങ്ങ്‌ കടപുഴകി വീടിന്‌ മേല്‍ പതിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട്‌ നാലിനാണ്‌ സംഭവം. ഈസമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തമാണ്‌ ഒഴിവായത്‌. രാജുവിന്റെ ഭാര്യ മിനി കൂലിവേലചെയ്‌താണ്‌ കുടുംബം പുലര്‍ത്തുന്നത്‌. കാറ്റില്‍ പായിപ്ര, മാനാറി, നിരപ്പ്‌, ഒഴുപാറ, ആട്ടായം പ്രദേശങ്ങളില്‍ നിരവധി മരങ്ങളും കൃഷികളും നശിച്ചു. കിഴക്കേകടവില്‍ റബര്‍ മരം കടപുഴകി ഇലക്‌ട്രിക്‌ ലൈനിലേയ്‌ക്ക് വീണതിനാല്‍ പ്രദേശത്ത്‌ വൈദ്യുതി വിതരണവും തകരാറിലായി.

Ads by Google
Advertisement
Thursday 18 Apr 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW