Tuesday, June 25, 2019 Last Updated 8 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.09 AM

സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരണ വീഡിയോ: കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

uploads/news/2019/04/302282/k1.jpg

കണ്ണൂര്‍:സ്‌ത്രീത്വത്തെ അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന്‌ കോണ്‍ഗ്രസ്‌ നേതാവും കണ്ണൂരിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ നടപടി.തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു വേണ്ടി സുധാകരന്‍ പുറത്തിറക്കിയ പരസ്യ ചിത്രം സ്‌ത്രീ വിരുദ്ധമാണെന്ന വാദവുമായി കഴിഞ്ഞ ദിവസം സി.പി.എം രംഗത്തെത്തിയിരുന്നു. 'ഓളെ പഠിപ്പിച്ച്‌ ടീച്ചറാക്കിയത്‌ വെറുതെയായി. ഓളെക്കൊണ്ട്‌ ഒന്നിനും കൊള്ളൂല. പരസ്യ ചിത്രത്തിലെ ഈ പരാമര്‍ശമാണ്‌ വിവാദമായത്‌. ഇടതു സ്‌ഥാനാര്‍ഥിയെ ഉദ്ദേശിച്ചാണ്‌ ഈ പരാമര്‍ശമെന്ന ആരോപണമാണ്‌ ഇവര്‍ ഉന്നയിക്കുന്നത്‌.'ഒരു തെറ്റ്‌ ഏതു പൊലീസുകാരനും പറ്റുമെന്നും ഇനി ഓന്‍ പോകട്ടെ. ഓന്‍ ആണ്‍കുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ എന്നും പരസ്യ ചിത്രത്തിലുണ്ട്‌. തുടര്‍ന്ന്‌ കൈപ്പത്തി ചിഹ്നത്തില്‍ കെ സുധാകരന്‌ വോട്ട്‌ ചെയ്‌തു വിജയിപ്പിക്കാനുള്ള ആഹ്വാനത്തോടെയാണ്‌ ചിത്രം അവസാനിക്കുന്നത്‌. കേസിന്റെ തുടര്‍നടപടിയായി പോലീസിനോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടും.

Ads by Google
Advertisement
Thursday 18 Apr 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW