Thursday, July 18, 2019 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.46 AM

നാല്‌ എയര്‍പോര്‍ട്ടുകളുണ്ടായിട്ടും എന്തിനീ മരണക്കളിയെന്ന്‌ സോഷ്യല്‍ മീഡിയ നാട്‌ വഴിമാറി; കുരുന്നുമായി അതിവേഗം ആംബുലന്‍സ്‌

uploads/news/2019/04/302039/k1.jpg

കാസര്‍ഗോഡ്‌: 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ആംബുലന്‍സ്‌ മിഷനുമായി ഇറങ്ങിയ കേരള ചൈല്‍ഡ്‌ പ്ര?ട്ടക്ഷന്‍ ടീമിനോട്‌ സഹകരിച്ച്‌ നാടൊന്നടങ്കം . രാവിലെ 10.30ന്‌ മംഗലാപുരത്തുനിന്ന്‌ ആംബുലന്‍സ്‌ പുറപ്പെട്ടു.ഹൃദയ ശസ്‌ത്രക്രിയയ്‌ക്കു വേണ്ടിയാണു കുഞ്ഞുമായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്കു പുറപ്പെട്ടത്‌. കാസര്‍ഗോഡ്‌ സ്വദേശികളായ സാനിയ മിത്താഹ്‌ ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണിത്‌. 10 മുതല്‍ 12 വരെ മണിക്കൂര്‍ കൊണ്ട്‌ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാനായിരുന്നു ശ്രമം. സാധാരണ ഈ റൂട്ടില്‍ 15 മണിക്കൂറിലേറെ സമയമെടുക്കും. കുഞ്ഞിനു യാത്രയ്‌ക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടതു കൊണ്ടാണു പകല്‍ യാത്ര തീരുമാനിച്ചത്‌. ആംബുലന്‍സിന്റെ പ്രയാണം ജനങ്ങളില്‍ എത്തിക്കുന്നതിനായി യാത്ര ഫെയ്‌സ് ബുക്കില്‍ ലൈവ്‌ ചെയ്്‌തിയരുന്നു. കേരളാ ചൈല്‍ഡ്‌് പ്ര?ട്ടക്ഷന്‍ ടീമാണ്‌ ഇതിന്റെ ലൈവ്‌ ടെലികാസ്‌റ്റിങ്‌ നടത്തിയത്‌. വഴിയിലെ ബ്ലോക്ക്‌ പരിഹരിക്കാനാകുമെന്ന്‌ കണക്കുകൂട്ടിയായിരുന്നു ഇത്‌. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന്‌ വിലപ്പെട്ടതാണെന്നും ആംബുലന്‍സ്‌ എത്രയും വേഗം ലക്ഷ്യസ്‌ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തന്നെ ആവശ്യപ്പെട്ടിരുന്നു. യാത്ര സുഗമമാക്കാനായി ഇവരുടെ ചൈല്‍ഡ്‌ പ്ര?ട്ടക്ഷന്‍ ടീം വളണ്ടിയര്‍മാര്‍ വഴിയില്‍ നിരന്നിരുന്നു.
അതേസമയം, നാല്‌ എയര്‍പോര്‍ട്ടുള്ള കേരളത്തില്‍ എന്തിനാണ്‌ പിഞ്ചുകുഞ്ഞുമായി റോഡിലൂടെ പായുന്നതെന്നാണ്‌ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്‌. പിടയുന്ന കുഞ്ഞു ജീവനുമായി കേരളത്തിന്‍റെ ഒരറ്റത്ത്‌ നിന്നും മറ്റേ അറ്റത്തേക്ക്‌ റോഡിലൂടെ വഴിമാറി തരണേന്നും പറഞ്ഞു ആംബുലന്‍സ്‌ ഓടിവരുമ്പോള്‍ വോട്ട്‌ തരണേന്നും പറഞ്ഞു രാഷ്ര്‌ടീയ മേലാളന്മാര്‍ ഹെലികോപ്‌റ്ററില്‍ കേരളം ചുറ്റുകയാണെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.ഇത്തരം സഹചര്യങ്ങളില്‍ ഒരു എയര്‍ ആംബുലന്‍സ്‌ ആവശ്യമാണെന്നും അത്‌ സര്‍ക്കാര്‍ ചെയുന്നില്ലേല്‍ കേരളത്തിലെ ജനങ്ങള്‍ വിചാരിച്ചാല്‍ ഒരു ദിവസം കൊണ്ട്‌ വാങ്ങാന്‍ കഴിയുമെന്ന്‌ ചലഞ്ച്‌ ചെയ്യുന്നവരും സോഷ്യല്‍മീഡിയയില്‍ ഉണ്ട്‌.
മംഗലാപുരത്ത്‌ നിന്ന്‌ 620 കിലോമീറ്റര്‍ സഞ്ചരിച്ച്‌ തിരുവനന്തപുരത്തെത്താന്‍ എടുക്കുന്ന സമയം കുരന്നിന്റെ ജീവന്‍ വച്ചുള്ള പന്താടല്‍ ആണെന്നാണ്‌ വിമര്‍മര്‍ശനം. കാസര്‍ഗോഡ്‌ മുക്കുന്നോത്തെ ആംബുലന്‍സ്‌ ഡ്രൈവര്‍ ഹസന്‍ ആണ്‌ കുരുന്നിനെ ആവശുപത്രിയിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്‌.
16 ദിവസം മുമ്‌ബ് പ്രസവിച്ച കുഞ്ഞിന്‌ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. കുട്ടി ചൊവ്വാഴ്‌ചയോടെ വെന്റിലേറ്ററിലാവുകയായിരുന്നു. ഇതോടെയാണ്‌ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ ഉടനടി കുട്ടിയെ എത്തിക്കാന്‍ നിര്‍ദേശമുണ്ടായത്‌. ഉടനെ തന്നെ മുന്‍പ്‌ ദൗത്യം ഏറ്റെടുത്ത ഹസനെ ബന്ധപ്പെടുകയും എല്ലാ വിധ സൗകര്യമുള്ള ആംബുലന്‍സില്‍ യാത്ര തിരിക്കുകയും ചെയ്യുകയായിരുന്നു.ഉദുമ മുക്കുന്നോത്തെ ശിഹാബ്‌ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ആംബുലന്‍സിലാണ്‌ കുട്ടിയെ കൊണ്ടുപോയത്‌.

Ads by Google
Advertisement
Wednesday 17 Apr 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW