Wednesday, June 19, 2019 Last Updated 20 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.46 AM

കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ക്രിമിനല്‍ ആസ്‌ഥാനം കണ്ണൂര്‍: നിര്‍മ്മല സീതാരാമന്‍

uploads/news/2019/04/302038/k1.jpg

കണ്ണൂര്‍: വികസനം കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അജണ്ടയല്ലെന്ന്‌ കേന്ദ്രപ്രതിരോധ വകുപ്പ്‌ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എന്‍ ഡി എ കണ്ണൂര്‍ മണ്ഡലം സ്‌ഥാനര്‍ത്ഥി സി കെ പത്മനാഭന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. എവിടെയെല്ലാം കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം തകര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. സോവിയറ്റ്‌ റഷ്യയിലായാലും ക്യൂബയിലായാലും വെനിസ്വേലയിലായാലും പിന്നെ ബംഗാളിലും ത്രിപുരയിലും ഇത്‌ നേരിട്ട്‌ ബോധ്യപ്പെട്ടതാണ്‌. കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ആസ്‌ഥാനം കണ്ണൂരാണ്‌. അക്രമം തുടരണമോയെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെ. പാര്‍ട്ടിയുടെ മുഖമുദ്ര കപടതയാണ്‌. ഒന്നുപറയും മറ്റൊന്ന്‌ പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ്സിനെതിരെ പ്രസംഗിക്കും. രാജ്യം മുഴുവന്‍ ഒറ്റ മുന്നണിയിലായി കോണ്‍ഗ്രസ്സും സി പി എമ്മും പ്രവര്‍ത്തിക്കും. രണ്ട്‌ കക്ഷികളുടെയും സ്വഭാവം ഒന്നായതുകൊണ്ട്‌ തന്നെയാണ്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നതിലൂടെ സി.പി.എം കപട നാടകം കളിക്കുകയാണെന്ന്‌ ി നിര്‍മ്മല സീതരാമന്‍ പറഞ്ഞു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന എന്‍.ഡി.എ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായപ്പോള്‍ സി.പി.എം കേന്ദ്ര നേതാവായ പ്രകാശ്‌ കാരാട്ട്‌ ആദ്യം പറഞ്ഞത്‌ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുമെന്നാണ്‌. എന്നാല്‍ പിന്നീട്‌ ഈ അഭിപ്രായം മാറ്റുന്ന സ്‌ഥിതിയുണ്ടായി. ഈ അവസരത്തില്‍ സ്വന്തം വോട്ടുകള്‍ ഒരേസമയം കോണ്‍ഗ്രസിനു മറിച്ചു നല്‍കുന്നവരായിരിക്കും സി.പി.എമ്മുകാരെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിലെക്കുള്ള കവാടമായാണ്‌ വയനാട്ടിലെ സ്‌ഥാനാര്‍ഥിത്വമെന്ന്‌ കോണ്‍ഗ്രസുകാര്‍ പറഞ്ഞു നടക്കുന്നത്‌. എന്നാല്‍ അമേഠിയയില്‍ തോല്‍വി മണത്തതുകൊണ്ടാണ്‌ രാഹുല്‍ ഇങ്ങോട്ട്‌ വന്നത്‌.ബി.ജെ.പി സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്‌ജിത്ത്‌ അധ്യക്ഷനായി. എന്‍.ഡി.എ സ്‌ഥാനാര്‍ഥി സി.കെ പത്മനാഭന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ പി.സത്യപ്രകാശ്‌, ഘടകക്ഷി നേതാക്കളായ വര്‍ക്കി വട്ടപ്പാറ, ജി.ഡി തോമസ്‌, വി.വി രാജേന്ദ്രന്‍, അയ്യപ്പന്‍ , എ.ദാമോദരന്‍, വി.വി ചന്ദ്രന്‍, നേതാക്കളായ ആനിയമ്മ രാജേന്ദ്രന്‍, യു.ഇന്ദിര സംസാരിച്ചു.

Ads by Google
Advertisement
Wednesday 17 Apr 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW