Wednesday, May 22, 2019 Last Updated 28 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.44 AM

കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനം വിധിയെഴുതും: ഉമ്മന്‍ ചാണ്ടി

uploads/news/2019/04/302027/e2.jpg

പിറവം: ജനജീവിതം ദുസഹമാക്കിയ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി തോമസ്‌ ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ സമ്മേളനം പിറവത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ത്തെറിയുകയാണ്‌. കലാപങ്ങളിലൂടെ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നതാണ്‌ മോദി സര്‍ക്കാരിന്റെ രീതി. ഏകാധികപതിയെപോലെ പ്രവര്‍ത്തിക്കുകയാണ്‌ നരേന്ദ്രമോദി ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്ര കൊലപാതക രാഷ്‌ട്രീയമാണ്‌. കലാപ രാഷ്‌ട്രീയത്തെയും കൊലപാതക രാഷ്‌്ട്രീയത്തെയും സമാധാന പ്രേമികളായ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡിഎഫ്‌. നിയോജകമണ്ഡലം ചെയര്‍മാന്‍ എന്‍.പി. പൗലോസ്‌ അധ്യക്ഷത വഹിച്ചു. അനൂപ്‌ ജേക്കബ്‌ എം.എല്‍.എ., ചെയര്‍മാന്‍ ജോണി നെല്ലൂര്‍, വില്‍സണ്‍ കെ. ജോണ്‍, വി.ജെ. പൗലോസ്‌, ജെയ്‌സണ്‍ ജോസഫ്‌, പിറവം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സാബു കെ. ജേക്കബ്‌, കെ.ആര്‍. പ്രദീപ്‌ കുമാര്‍, റീസ്‌ പുത്തന്‍വീടന്‍, ഐ.കെ. രാജു, വേണു മുളന്തുരുത്തി, ജോര്‍ജ്‌ ചമ്പമല, ജില്‍സ്‌ പെരിയപ്പുറം, രാജു പാണാലിക്കന്‍, സുനില്‍ ഇടപ്പലക്കാട്ട്‌, തോമസ്‌ മല്ലിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 17 Apr 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW