Monday, May 20, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.44 AM

വീണ്ടും കുടിയിറക്കാതെ വികസിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: ഹൈബി ഈഡന്‍

വരാപ്പുഴ: ഇടപ്പള്ളി മൂത്തകുന്നം ദേശീയപാതയ്‌ക്ക് വേണ്ടി വീണ്ടും കുടിയൊഴിപ്പിക്കാതെ എലിവേറ്റഡ്‌ ഹൈവേ അടക്കമുള്ള ബദല്‍ മാര്‍ഗങ്ങളിലൂടെ വികസനം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ എറണാകുളം മണ്ഡലം സ്‌ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ ഹൈബി ഈഡന്‍. ഇവിടത്തെ പ്രത്യേക സാഹചര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.
ദേശീയപാത അതോറിറ്റിയുടെ കണക്കുകളൊന്നും സത്യസന്ധമല്ല. ഏതു വികസനത്തിന്റെ പേരിലായാലും രണ്ടും മൂന്നും വട്ടം കുടിയൊഴിപ്പിക്കലിന്‌ ഇരയാകേണ്ടിവരുന്ന കുടുംബങ്ങളുടെ ദുരിതം കാണാതിരിക്കാനാവില്ല. ഇക്കാര്യത്തില്‍ പ്രായോഗികത കൂടി പരിഗണിച്ച്‌ വേണം നടപടികള്‍ സ്വീകരിക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത സംയുക്‌തസമരസമിതി കൂനമ്മാവ്‌ സമരപന്തലില്‍ സംഘടിപ്പിച്ച ഇരകളുടെ കുടുംബ സംഗമത്തില്‍ പങ്കെടുത്താണ്‌ അദ്ദേഹം നിലപാട്‌ വ്യക്‌തമാക്കിയത്‌.പ്രളയ ദുരിതം ഏറ്റുവാങ്ങിയ ജനങ്ങളുടെമേല്‍ കുടിയൊഴിപ്പിക്കലിന്റെ ആഘാതം കൂടി ഏല്‍പ്പിക്കാനിടയാക്കുന്ന നിര്‍ദ്ദിഷ്‌ട 45 മീറ്റര്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സമരസമിതി മുന്നോട്ടു വക്കുന്ന ബദല്‍ സാധ്യതകളിലൂടെ റോഡ്‌ വികസനം പൂര്‍ത്തിയാക്കണമെന്നും കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌ത് കൊണ്ട്‌ പ്ര?ഫസര്‍ കുസുമം ജോസഫ്‌ ആവശ്യപ്പെട്ടു. പ്രളയ പശ്‌ചാത്തലത്തില്‍ കുടിയൊഴിപ്പിക്കലിന്‌ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ഇല്ലെങ്കിലും തികച്ചും ന്യായമായ ദേശീയപാത സമരത്തോടൊപ്പം നിലകൊള്ളുമെന്ന്‌ സ്വതന്ത്രസ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലൈലാ റഷീദ്‌ പറഞ്ഞു. തന്റെ പാര്‍ട്ടി ജന്മംകൊണ്ടത്‌ മുതല്‍ ദേശീയപാത കുടിയൊഴിപ്പിക്കലിനും ബി.ഓ.ടി.ക്കുമെതിരെ ശക്‌തമായി സമര രംഗത്ത്‌ ഉണ്ടെന്നും തുടര്‍ന്നും വിജയം വരെയും സമരത്തോടൊപ്പം നില്‍ക്കുമെന്നും എസ്‌.ഡി.പി.ഐ. സ്‌ഥാനാര്‍ത്ഥി വി. എം. ഫൈസല്‍ പറഞ്ഞു.ബി.ഓ.ടി ടോള്‍ പദ്ധതി കോര്‍പറേറ്റ്‌ താല്‍പര്യമാണ്‌ പേറുന്നത്‌ എന്നും അഴിമതി ലാക്കാക്കിയാണ്‌ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളും ജന പ്രതിനിധികളും അതിന്‌ കൂട്ടു നില്‍ക്കുന്നതെന്നും സി.പി.ഐ.എം റെഡ്‌സ്റ്റാര്‍ സ്‌ഥാനാര്‍ത്ഥി ഷാജഹാന്‍ അബ്‌ദുല്‍ ഖാദര്‍ പറഞ്ഞു.
കോര്‍പ്പറേറ്റ്‌ പദ്ധതിക്കുവേണ്ടി അനേകം കുടുംബങ്ങളെ ബലിയാടുകളാക്കുന്നതിനെതിരെ ശക്‌തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.കെ. വി. സത്യന്‍ മാസ്‌റ്റര്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍. നീലകണ്‌ഠന്‍ മുഖ്യപ്രഭാഷണം നടത്തി ഹാഷിം ചേന്നാമ്പിള്ളി, രാജന്‍ ആന്റണി, ടോമി ചന്ദനപ്പറമ്പില്‍ തമ്പി മേനാച്ചേരി. എം.എച്ച്‌ .ബഷീര്‍, ടോമി അറക്കല്‍, സി.വി. ബോസ്‌, ജാഫര്‍ മംഗലശ്ശേരി, പി.വി. സുഗതന്‍, ഹരിദാസ്‌, കെ. എസ്‌. സക്കരിയ, സലീം , കെ. കെ. തമ്പി, കെ. പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 17 Apr 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW