Wednesday, July 03, 2019 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.44 AM

നെടുങ്ങാട്‌ സേക്രട്ട്‌ ഫാമിലി സ്‌കൂളില്‍ മോഷണം

വൈപ്പിന്‍ : നെടുങ്ങാട്‌ സേക്രട്ട്‌ ഫാമിലി എല്‍. പി. സ്‌കൂളില്‍ മോഷണം. സ്‌കൂളിലെ സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമിന്റെ എ.സി. വിന്‍ഡോ തകര്‍ത്ത്‌ അകത്ത്‌ കടന്നവര്‍ ലാപ്പ്‌ ടോപ്പ്‌ മോഷ്‌ടിക്കുകയും വാട്ടര്‍ പ്യൂരിഫയര്‍, കമ്പ്യൂട്ടറിന്റെ മോണിറ്റര്‍, സിപിയു എന്നിവ നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.
മോഷണം മാത്രമല്ല ലക്ഷ്യമെന്ന്‌ സംശയിക്കുന്നു. സ്‌കൂളിന്‌ ഒരു ലക്ഷം രൂപയുടെ നഷ്‌ടം ഉള്ളതായി മാനേജര്‍ ഫാ. തോമസ്‌ തറയില്‍ പോലീസിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്‌. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പോലീസ്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 17 Apr 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW