Wednesday, July 03, 2019 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.44 AM

വിമോചന സമരത്തിന്റെ മണ്ണില്‍ ബെന്നി ബഹനാന്റെ തേരോട്ടം

അങ്കമാലി: വിമോചന സമരത്തിന്റെ മണ്ണില്‍ ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ബെന്നി ബഹനാന്റെ തേരോട്ടം. അങ്കമാലി കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയാണ്‌ ബെന്നി ബഹനാന്റെ റോഡ്‌ഷോ അങ്കമാലിയില്‍ നടന്നത്‌. അഞ്ഞൂറോളം ഇരുചക്രവാഹനങ്ങളും വാദ്യമേളങ്ങളും റോഡ്‌ ഷോയ്‌ക്ക് കൊഴുപ്പേകി. നൂറുകണക്കിന്‌ മഹിളാ കോണ്‍ഗ്രസ്‌, ഐ.എന്‍.ടി.യു.സി, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ഘടകകക്ഷി പ്രവര്‍ത്തകരും റോഡ്‌ ഷോയ്‌ക്ക് അകമ്പടിയേകി. കരയാംപറമ്പ്‌ ജംഗ്‌ഷനില്‍ നിന്നാണ്‌ റോജി ജോണ്‍ എം എല്‍ എ യോടൊപ്പം തുറന്ന വാഹനത്തില്‍ ബെന്നി ബഹനാന്‍ റോഡ്‌ ഷോ ആരംഭിച്ചത്‌. റോഡ്‌ ഷോയുടെ മുന്‍നിര അങ്കമാലി എല്‍ എഫ്‌ ആശുപത്രിയ്‌ക്ക് മുന്നില്‍ എത്തിയപ്പോഴും ബെന്നി ബെഹനാന്‍ സഞ്ചരിച്ചിരുന്ന തുറന്ന വാഹനം കരയാംപറമ്പില്‍ നിന്ന്‌ പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന്‌ പ്രവര്‍ത്തകരാണ്‌ സ്‌ഥാനാര്‍ഥിക്ക്‌ അഭിവാദ്യം അര്‍പ്പിക്കാനായി കാത്തുനിന്നത്‌. വഴിയരികിലെ പ്രധാന കേന്ദ്രങ്ങളില്‍ വെടിക്കെട്ടും അമ്മന്‍കുടവും ചെണ്ടമേളവും പൂത്തിരിയും ഒരുക്കിയാണ്‌ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിച്ചത്‌. അങ്കമാലിയില്‍ ആരംഭിച്ച റോഡ്‌ ഷോ കാലടിയില്‍ സമാപിച്ചു. കാലടിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പി.സി. വിഷ്‌ണുനാഥ്‌ സംസാരിച്ചു. രാവിലെ അങ്കമാലി റയില്‍വേ സേ്‌റ്റഷനില്‍ നിന്നാണ്‌ ബെന്നി ബഹനാന്‍ പ്രചാരണം തുടങ്ങിയത്‌. റയില്‍വേ സേ്‌റ്റഷനിലെത്തിയ സ്‌ഥാനാര്‍ഥിയെയും റോജി ജോണ്‍ എം എല്‍ എ യെയും പരാതികളും പരിഭവങ്ങളുമായി യാത്രക്കാര്‍ പൊതിഞ്ഞു. അടിസ്‌ഥാന സൗകര്യം പോലുമില്ലാത്ത സേ്‌റ്റഷനില്‍ ഓഫീസ്‌ സമയത്ത്‌ ആവശ്യമായ ട്രെയിന്‍ ഇല്ലെന്നും കൂടുതല്‍ ട്രെയിനുകള്‍ക്ക്‌ സേ്‌റ്റാപ്പ്‌ അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. അങ്കമാലി സേ്‌റ്റഷനിലെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ക്ക്‌ മുഖ്യ പരിഗണന നല്‍കാമെന്ന്‌ ബെന്നി ബഹനാന്‍ യാത്രക്കാര്‍ക്ക്‌ ഉറപ്പ്‌ നല്‍കി.

Ads by Google
Advertisement
Wednesday 17 Apr 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW