Monday, May 20, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.44 AM

കാലടിയില്‍ വിളക്കുകള്‍ കണ്ണടച്ചു

കാലടി: ഊര്‍ജസംരക്ഷണ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കാലടി സെന്റ്‌ ജോര്‍ജ്‌ ഇടവകാതിര്‍ത്തിയിലെ വീടുകളില്‍ ചൊവ്വാഴ്‌ച രാത്രി 8 മുതല്‍ 8.30 വരെ വൈദ്യുതി വിളക്കുകള്‍ കണ്ണടച്ചു. വീടുകളിലെ മുഴുവന്‍ ലൈറ്റുകളും ഓഫ്‌ ചെയ്‌ത് മെഴുകുതിരികള്‍ പ്രകാശിപ്പിച്ചു.
വികസനത്തിന്റെ പ്രാണവായുവായ വൈദ്യുതിയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചു വരികയാണ്‌. എന്നാല്‍ ആവശ്യാനുസരണം വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാത്തത്‌ ലോകമാകെ കടുത്ത പ്രതിസന്ധി സൃഷ്‌ടിച്ചു കഴിഞ്ഞു.
വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം കൂടി. ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവു കുറഞ്ഞു. ഇന്നത്തെ ചെലവു വച്ചു നോക്കിയാല്‍ ഒരു മെഗാവാട്ടു വൈദ്യുദി ഉല്‍പ്പാദിപ്പിക്കാന്‍ 5 കോടി രൂപയോളം വേണ്ടി വരുന്നു. പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ട നീണ്ട കാത്തിരിപ്പു വേറെയും. അതിനാല്‍ ലഭ്യമായ വൈദ്യുതി പരമാവധി കാര്യക്ഷമമായി ഉപയോഗിക്കണമെന്ന്‌ പഠിപ്പിക്കുകയാണ്‌ ഇടവക.
പകല്‍ സമയത്ത്‌ വൈദ്യുതി ലൈറ്റുകള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക, ടെലിവിഷന്‍ കമ്പ്യൂട്ടര്‍ എന്നിവയുടെ പവര്‍ സ്യുച്ച്‌ ഓഫ്‌ ചെയ്യുക, കാര്യക്ഷമത കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, രാത്രി വീടിന്‌ പുറത്തുള്ള ലൈറ്റുകള്‍ അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുക, വൈദ്യുതി ചോര്‍ച്ചയില്ലെന്ന്‌ ഉറപ്പുവരുത്തുക, സാധാരണ ബള്‍ബുകള്‍ക്കു പകരം സി.എഫ്‌.എല്‍, ഇലക്‌ട്രോണിക്‌ ചോക്കുകള്‍, റഗുലേറ്ററുകള്‍ എന്നിവ ഉപയോഗിക്കുക. ഇവയിലൂടെ വൈദ്യുതി സംരക്ഷണം ഉറപ്പു വരുത്താനാകുമെന്ന്‌ ഈ നോമ്പുകാലത്തിലൂടെ ഇടവകയില്‍ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്‌.
30 മിനിറ്റ്‌ വൈദ്യുതി ഉപഭോഗം നിര്‍ത്തുന്നതുമൂലം ഊര്‍ജ സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ്‌ എനര്‍ജി സേവിംങ്‌ ഡേയിലൂടെ ഉദ്ദേശിച്ചതെന്ന്‌ ഇടവക വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു. ഇടവകയിലെ 700-ഓളം കുടുംബങ്ങള്‍ക്കു പുറമെ നാനാജാതി മതസ്‌ഥരും ഈ ഊര്‍ജ സംരക്ഷണ ദിനത്തില്‍ പങ്കാളികളായെന്ന്‌ അദ്ദേഹം അറിയിച്ചു. എല്ലാ മാസവും ഒരു ദിവസം ഇതുപോലെ 30 മിനിറ്റ്‌ ലൈറ്റുകള്‍ അണച്ച്‌ വൈദ്യുതി സംരക്ഷിക്കണമെന്ന്‌ ഇടവകയിലെ എല്ലാ കുടുംബങ്ങളേയും ഉല്‍ബോധിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 17 Apr 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW