Friday, June 07, 2019 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.01 AM

സുരേന്ദ്രന്‌ ചിറ്റാറില്‍ സ്വീകരണം

uploads/news/2019/04/301858/1.jpg

പത്തനംതിട്ട: തെരഞ്ഞെടുപ്പ്‌ അടുത്തതോടെ പല റോഡുകളും മുഖം മിനുക്കിയെന്ന്‌ അവകാശപ്പെടുന്ന സര്‍ക്കാര്‍ തകര്‍ന്നു കിടക്കുന്ന ചിറ്റാര്‍-തണ്ണിത്തോട്‌ റോഡ്‌ ശരിയാക്കാതിരുന്നത്‌ ഇവിടെയുള്ളവരെ പരിഗണിക്കേണ്ട എന്ന്‌ കരുതിയിട്ടാണോ എന്ന്‌ വ്യക്‌തമാക്കണമെന്ന്‌ എന്‍.ഡി.എ സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ പറഞ്ഞു.
കോന്നി മണ്‌ഡലത്തിലെ തണ്ണിത്തോട്‌ മേഖലയിലെ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ഥാടകര്‍ക്ക്‌ കൂടി പ്രയോജനപ്പെടുന്ന പ്രാധാന്യമുള്ള റോഡിന്റെ നിര്‍മാണത്തില്‍ അപാകതയുള്ളതായി പര്യടന വേളയില്‍ നാട്ടുകാര്‍ അറിയിച്ചിരുന്നു.
കൈപ്പട്ടൂരില്‍ നിന്ന്‌ രാവിലെ എട്ട്‌ മണിയോടെ ആരംഭിച്ച പര്യടനം നരിയാപുരം, വാഴമുട്ടം, മൈലപ്ര, മേക്കൊഴൂര്‍ എന്നിവിടങ്ങളിലൂടെ മലയാലപ്പുഴയിലെത്തി. സുരേന്ദ്രന്‌ വേണ്ടി ആയിരക്കണക്കിനാളുകളാണ്‌ ഇവിടെയെല്ലാം കാത്ത്‌ നിന്നത്‌. ഉച്ചക്ക്‌ ശേഷം അതുമ്പുംകുളം എലിമുള്ളുംപ്ലാക്കല്‍, മണ്ണീറ, കരിമാന്‍തോട്‌ എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും കാട്ടുപന്നിശല്യം പോലെയുള്ള ദുരിതങ്ങളും കേട്ടറിഞ്ഞ്‌ പര്യടനം ചിറ്റാറിലെത്തി. ചിറ്റാറിലെ സ്വീകരണം കൂടുതല്‍ വൈകാരികമായിരുന്നു.
ശബരിമലയ്‌ക്ക്‌ പോയ സുരേന്ദ്രനെ നിലയ്‌ക്കല്‍ നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത ശേഷം ചിറ്റാര്‍ സ്‌റ്റേഷനിലായിരുന്നു എത്തിച്ചത്‌. ആങ്ങമൂഴിയിലെ പര്യടനം പൂര്‍ത്തിയാക്കി സുരേന്ദ്രന്‍ ശബരിമലയില്‍ വിഷു ദര്‍ശനത്തിനായാണ്‌ പോയത്‌.
ഇന്ന്‌ ശബരിമലയില്‍ നിന്ന്‌ ഉച്ചയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന കെ.സുരേന്ദ്രന്‍ പൂഞ്ഞാര്‍ മണ്ഡലത്തിലൂം പര്യടനം നടത്തും.

Ads by Google
Advertisement
Monday 15 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW