Thursday, June 20, 2019 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.58 AM

കണിയും കൈനീട്ടവുമായി വിഷു ഇന്ന്‌

കോട്ടയം: ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പ്രതീകമായ വിഷു ഇന്ന്‌ ആഘോഷിക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കി വിഷുവിനെ വരവേറ്റു. കണിക്കൊന്ന, കണിവെള്ളരി, ചക്ക, മാങ്ങ, പുതുവസ്‌ത്രം, ഗ്രന്ഥങ്ങള്‍ എന്നിവയുള്ള വിഷുക്കണി കണ്ടുണര്‍ന്നു വിശ്വാസികള്‍ വിഷുവിനെ വരവേറ്റു. കണികണ്ട ശേഷം വിഷുക്കൈനീട്ടവും പരമ്പരാഗതമായ ചടങ്ങാണ്‌. സൂര്യന്‍ ഭൂമധ്യരേഖയില്‍ ഉദിക്കുന്ന ദിവസം കൂടിയാണ്‌ വിഷുനാള്‍. വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം സമമായിരിക്കും.
പ്രകൃതീദേവിയെ മഞ്ഞക്കൊലുസണിയിക്കുന്ന കൊന്നപ്പൂവും അധ്വാനത്തിലൂടെ നേടിയ കായ്‌ഫലത്തിന്റെ സ്വര്‍ണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം നമ്മെ പ്രകൃതിയോട്‌ അടുപ്പിക്കുന്നതു കൂടിയാണ്‌. വിഷുപ്പുലരിയില്‍ ഉണ്ണിക്കണ്ണനെ കണികണ്ടുണര്‍ന്നാല്‍ ആ വര്‍ഷം മുഴുവന്‍ ശ്രേഷ്‌ഠമായിരിക്കുമെന്നാണ്‌ വിശ്വാസം. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കി കൃഷ്‌ണവിഗ്രഹത്തിന്‌ മുന്നില്‍ പുലര്‍ച്ചെ കണികണ്ടു. വിഷുക്കാലം വിപണിയെയും സജീവമാക്കി.
ഇത്തവണ കണിവെള്ളരിക്ക്‌ വിപണിയില്‍ കിലോക്ക്‌ 30 മുതല്‍ 45 വരെ വിലയുണ്ടായിരുന്നു. പച്ചക്കറി, വസ്‌ത്രം, സ്വര്‍ണം വ്യാപാരമേഖലയിലും വില്‍പ്പനയേറി. ഗൃഹോപകരണങ്ങള്‍ക്ക്‌ സീസണ്‍ കിഴിവു നല്‍കിയും ഉപഭോക്‌താക്കളെ ആകര്‍ഷിച്ചു. തെരഞ്ഞെടുപ്പു കാലമായതിനാല്‍ മിക്ക സ്‌ഥാനാര്‍ഥികളും വിഷു ആശംസാകാര്‍ഡുകള്‍ വോട്ടര്‍മാര്‍ക്ക്‌ വീടുകളില്‍ എത്തിച്ചു നല്‍കി.

Ads by Google
Advertisement
Monday 15 Apr 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW