Wednesday, May 22, 2019 Last Updated 21 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.49 AM

ഡി.എ.ഡബ്ല്യു.എഫ്‌. വൈപ്പിന്‍ മണ്ഡലം കണ്‍വന്‍ഷന്‍

വൈപ്പിന്‍: ഡിഫറന്റ്‌ലി ഏബിള്‍ഡ്‌ പേഴ്‌സണ്‍ വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡി.എ.ഡബ്ല്യു.എഫ്‌.) വൈപ്പിന്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഓച്ചന്തുരുത്ത്‌ സഹകരണ നിലയത്തില്‍ മന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ടി വി ആന്റു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷൈജു ദാസ്‌ സ്വാഗതം പറഞ്ഞു. എസ്‌ ശര്‍മ എംഎല്‍എ, ജില്ലാ രക്ഷാധികാരി കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍, വികലാംഗ കോര്‍പറേഷന്‍ ബോര്‍ഡംഗം ഗിരീഷ്‌ കീര്‍ത്തി, പി ആര്‍ സെല്‍വരാജ്‌, കെ എ സദാശിവന്‍, ജില്ലാ ട്രഷറര്‍ കെ രാജന്‍, ആര്യ ബൈജു എന്നിവര്‍ സംസാരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വികലാംഗ കോര്‍പറേഷനില്‍ നിന്നും അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി ഭാരവാഹികളായി പ്രിയ വില്യംസ്‌ (പ്രസിഡന്റ്‌), വി സി ജീനു (വൈസ്‌ പ്രസിഡന്റ്‌), കെ എം ആന്റണി (സെക്രട്ടറി), കെ ജി ശ്രീജിത്‌ (ജോയിന്റ്‌ സെക്രട്ടറി), കെ എം സുധീര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Monday 15 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW