Wednesday, May 22, 2019 Last Updated 59 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.49 AM

മത്സരബുദ്ധിയോടെ ജനങ്ങള്‍ എല്‍.ഡി.എഫിന്‌ വോട്ട്‌ ചെയ്യും: കാനം രാജേന്ദ്രന്‍

കോതമംഗലം: മഴക്കെടുതിയില്‍ കോടികള്‍ നഷ്‌ടപ്പെട്ട ജനം അവശതയനുഭവിച്ച സാഹചര്യത്തില്‍ കേരളത്തിനു ലഭിച്ചു വന്ന സഹായങ്ങള്‍ മുടക്കുവാന്‍ മത്സരബുദ്ധി കാണിച്ച യു.ഡി.എഫ്‌.., ബി.ജെ.പി. കക്ഷികള്‍ക്കെതിരെ അവര്‍ അന്ന്‌ കാണിച്ച അതേ മത്സരബുദ്ധിയോടെ അന്ന്‌ സഹായഹസ്‌തമായി മാറിയ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ക്ക്‌ ജനം വോട്ട്‌ നല്‍കി വിജയിപ്പിച്ച്‌ യു.ഡി.എഫിനും ബി.ജെ.പി. ക്കും തിരിച്ചടി നല്‍കണമെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോതമംഗലം വടാട്ടുപാറയില്‍ പറഞ്ഞു.
ജോയ്‌സ് ജോര്‍ജിന്റെ വിജയത്തിനായി കോതമംഗലം വടാട്ടുപാറയില്‍ റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. രാജ്യത്തെ മതേതര സംരക്ഷണത്തിനും വികസന തുടര്‍ച്ചക്കും എല്‍.ഡി.എഫ.്‌ സ്‌ഥാനാര്‍ഥികളെ വിജയിപ്പിക്കണം.
ഇടത്‌ പക്ഷത്തിനെതിരായി പ്രചരണത്തില്‍ വിഷയദാരിദ്ര്യമുള്ള കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ മതസ്‌പര്‍ദ്ദ പ്രചരിപ്പിക്കാന്‍ ശ്രമം തുടങ്ങിയതായും ഇതിനെതിരെ കേരള സമൂഹം കരുതിയിരിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
തെരരഞ്ഞെടുപ്പ്‌ സമിതി ചെയര്‍മാന്‍ പി. എ. അനസ്‌ അധ്യക്ഷനായി. ആന്റണി ജോണ്‍ എം. എല്‍.എ., സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു, സി.പി. എം. ഏരിയ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, സി. പി. ഐ. അസിസ്‌റ്റന്റ്‌ സെക്രട്ടറി ഇ. കെ. ശിവന്‍, താലൂക്ക്‌ സെക്രട്ടറി എം. കെ. രാമചന്ദ്രന്‍ ,ജനതാദള്‍ (എല്‍.ജെ.ഡി ) നിയോജക മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ ഗോപി, ശാന്തമ്മ പയസ്‌,പി. കെ. പൗലോസ്‌,സന്ധ്യാ ലാലു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 15 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW