Thursday, May 02, 2019 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.49 AM

ഇലക്‌ട്രിക്‌ പോസ്‌റ്റില്‍ ഇടിച്ച്‌ കാര്‍ തലകീഴായി മറിഞ്ഞു

മുവാറ്റുപുഴ: മാരുതി കാര്‍ ഇലക്‌ട്രിക്‌ പോസ്‌റ്റ് ഇടിച്ച്‌ തകര്‍ത്ത്‌ തലകീഴിയീ മറിഞ്ഞു. ചെറുവട്ടൂര്‍ - പായിപ്ര റോഡില്‍ പായിപ്ര സൊസൈറ്റി പടിക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെയാണ്‌ സംഭവം . പേഴയ്‌ക്കാപ്പിള്ളി ഭാഗത്തുനിന്നും ചെറുട്ടൂര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന മാരുതി കാര്‍ സൊസൈറ്റിപടിക്കു സമിപമുള്ള ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ടാണ്‌ ഇലക്‌ട്രിക്‌ പോസ്‌റ്റ് ഇടിച്ചു തകര്‍ത്ത്‌ കാര്‍ തലകുത്തി മറിഞ്ഞത്‌. രണ്ട്‌ കുട്ടുകളുള്‍പ്പെടെ
നാലുപേരടങ്ങുന്ന കുടുംബമാണ്‌ കാറില്‍ ഉണ്ടായിരുന്നത്‌. കാര്‍ ഓടിച്ചിരുന്ന കുടുംബനാഥന്‌ ചെറിയ പരിക്കേറ്റതൊഴിച്ചാല്‍ മറ്റാര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ ഇലക്‌ട്രിക്‌ പോസ്‌റ്റ് മൂന്നായി ഒടിഞ്ഞെങ്കിലും നിലത്തേക്ക്‌ പതിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇടിയുടെ ശബ്‌ദം കേട്ട്‌ ഓടികൂടിയ നാട്ടുകാര്‍ കാറിന്റെ ഡോര്‍പൊളിച്ചാണ്‌ ഉളളിലുള്ളവരെ പുറത്തെടുത്തത്‌. സംഭവം അറിഞ്ഞ്‌ സ്‌ഥലത്തെത്തിയ കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമഫലമായിട്ടാണ്‌ ഇലക്‌ട്രിക്‌ പോസ്‌റ്റ് മാറ്റി ഗതാഗതം പുനസ്‌ഥാപിച്ചത്‌ .

Ads by Google
Advertisement
Monday 15 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW