Friday, May 03, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.49 AM

ഓശാന ഞായര്‍ ഭക്‌തി സാന്ദ്രം; വിശുദ്ധ വാരത്തിന്‌ തുടക്കം

മൂവാറ്റുപുഴ: വിശുദ്ധ വാരത്തിന്‌ തുടക്കം കുറിച്ച്‌ ക്രൈസ്‌തവ സമൂഹം ഇന്നലെ പള്ളികളില്‍ ഓശാന ഞായര്‍ കൊണ്ടാടി. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്‌തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയാണ്‌ വിശ്വാസികള്‍ക്ക്‌ ഓശാന.
ജറുസലേമിലേക്ക്‌ കഴുതപ്പുറത്തേറി വന്ന ക്രിസ്‌തുദേവനെ ഒലിവ്‌ മരച്ചില്ലകള്‍ വഴിയില്‍ വിരിച്ച്‌ ഓശാന പാടി സ്വീകരിച്ചതിന്റെ സ്‌മരണയില്‍ ക്രൈസ്‌തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടന്നു. പെസഹ വ്യാഴം, ദു:ഖ വെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന്‌ ഈസ്‌റ്ററോടെയാണ്‌ വിശ്വാസികള്‍ക്ക്‌ വിശുദ്ധവാരം പൂര്‍ത്തിയാകുന്നത്‌്. വാരാചരണത്തോടനുബന്ധിച്ച്‌ മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ നടക്കും.
വികാരി ഫാ. പോള്‍ നെടുമ്പുറം നേതൃത്വം നല്‍കും. ഇന്നലെ നടന്ന കുരുത്തോല പ്രദക്ഷിണത്തിന്‌ ഫാ. ആന്റണി പുത്തന്‍കുളം കാര്‍മികത്വം വഹിച്ചു.
കുമ്പസാര ദിവസങ്ങളായ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ആറിനും ഏഴിനും കുര്‍ബാനകള്‍ നടക്കും. പെസഹ വ്യാഴത്തിന്‌ രാവിലെ 6.45 ന്‌ നടക്കുന്ന കുര്‍ബാനയ്‌ക്കും കാല്‍കഴൂകല്‍ ശുശ്രൂഷയ്‌ക്കും മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ നേതൃത്വം നല്‍കും.
ദു:ഖവെളളി ദിവസം വൈകുന്നേരം 5.30 ന്‌ ഫാ. വിനീത്‌ വാഴേക്കുടി പീഡാനുഭവ സന്ദേശം നല്‍കും.
21 ന്‌ വെളുപ്പിന്‌ മൂന്നിന്‌ കുര്‍ബാനയോടെ ഉയിര്‍പ്പ്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന്‌ 5.30, 7.30, 9.30 സമയങ്ങളിലും കുര്‍ബാന നടക്കും.

Ads by Google
Advertisement
Monday 15 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW