Tuesday, June 25, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

അദൈ്വതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മ്മവിചാരസത്രം തുടങ്ങി

uploads/news/2019/04/301581/3.jpg

ആലുവ: ശ്രീനാരായണ ഗുരുദേവന്‍ ഉള്‍പ്പെടെയുള്ള ഋഷിവര്യന്മാര്‍ ഉപേക്ഷിക്കാന്‍ പറഞ്ഞതിനെ സമൂഹം പിന്തുടരുന്ന പ്രവണയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ആലുവ അദൈ്വതാശ്രമം സംഘടിപ്പിച്ച ദ്വിദിന ശ്രീനാരായണ ധര്‍മ്മവിചാരസത്രം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാര അനുഷ്‌ഠാനങ്ങള്‍ക്ക്‌ മാത്രമാണ്‌ ഇന്ന്‌ സമൂഹം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌. അറിവില്ലായ്‌മ മൂലം സാധാരണ ജനങ്ങള്‍ ശ്രീനാരായണ ദര്‍ശനങ്ങളില്‍ നിന്നും അകന്ന്‌ പോകുകയാണ്‌.
ശ്രീനാരയണ ഗുരുദേവന്‍ ദൈവമാണോ അല്ലയോയെന്ന്‌ മറുപടി പറയണമെങ്കില്‍ ചോദിക്കുന്നയാളുടെ മനസിലെ ദൈവസങ്കല്‍പ്പം മനസിലാക്കേണ്ടി വരും. സത്യത്തെ അന്വേഷിക്കാനോ അതിന്റെ സുഗന്ധം നുകരാനോ പൊതുസമൂഹം തയ്യാറാകുന്നില്ല. മഹത്‌വാക്യങ്ങള്‍ എഴുതി പ്രചരിപ്പിക്കണമെന്ന ഗുരുവിന്റെ നിര്‍ദ്ദേശം ഇന്നും പൂര്‍ണതോതില്‍ നടപ്പായിട്ടില്ലെന്നും സ്വാമി പറഞ്ഞു.
എസ്‌.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി സ്വാമി കെ.എസ്‌. സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, അദൈ്വതാശ്രമം ഭക്‌തജന സമിതി ചെയര്‍മാന്‍ പവിത്രന്‍ സംഗമിത്ര, ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന്‍, ജയന്തന്‍ ശാന്തി, നാരായണ ഋഷി എന്നിവര്‍ സംസാരിച്ചു. രാവിലെ സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ വിവിധ വിഷയങ്ങളില്‍ സ്വാമി ശിവസ്വരൂപാനന്ദ (തിരുക്കുറല്‍), സ്വാമി ധര്‍മ്മചൈതന്യ (ഗുരുഷഡ്‌കം), എ.വി. അശോകന്‍ (ഗുരുദേവന്റെ അതീന്ദ്രിയ സിദ്ധികള്‍) എന്നിവര്‍ ക്ലാസെടുത്തു.
ഇന്ന്‌ രാവിലെ 9.30ന്‌ ക്ലാസുകള്‍ പുനരാരംഭിക്കും. സ്വാമി ആദ്ധ്യാത്മാനന്ദ (ഗുരുവിന്റെ സാന്ത്വനം), സ്വാമി ശാരദാനന്ദ (നവമഞ്‌ജരി), സ്വാമി നന്ദാത്മജാനന്ദ (ജനനീ നവരത്നമഞ്‌ജരി) എന്നിവര്‍ ക്ലാസെടുക്കും. വൈകിട്ട്‌ നാലിന്‌ നടക്കുന്ന സമാപന സമ്മേളനം എസ്‌.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു ഉദ്‌ഘാടനം ചെയ്യും.
മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്‌പര്‍ശാനന്ദ അദ്ധ്യക്ഷത വഹിക്കും. അദൈ്വതാശ്രമം ഭക്‌തജന സമിതി ചെയര്‍മാന്‍ പവിത്രന്‍ സംഗമിത്ര, പി.എന്‍. മധുസൂദനന്‍, ജ്യോതിസ്‌ പറവൂര്‍, പി.എസ്‌. സിനീഷ്‌, കെ.കെ. മോഹനന്‍ എന്നിവര്‍ സംസാരിക്കും. അഞ്ഞൂറോളം പേര്‍ സത്രത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW