Wednesday, May 22, 2019 Last Updated 32 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

ജാലിയന്‍വാലാബാഗ്‌ നൂറാം അനുസ്‌മരണം

uploads/news/2019/04/301580/2.jpg

ആലുവ: പടിഞാറെ കടുങ്ങല്ലൂര്‍ മംഗളോദയം ലൈബ്രറിയുടെ ആഭിമുഖൃത്തില്‍ ജാലിയന്‍ വാലാബാഗ്‌ കുട്ടക്കൊലയുടെ നൂറാം വാര്‍ഷികാചരണ സമ്മേളനം വി.കെ. ഇബ്രഹിം കൂഞ്ഞ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജാലിയന്‍ വാലാബാഗ്‌ കുട്ടക്കൊലയുടെ നാളുകളില്‍ ജിവിച്ചിരുന്ന മുത്തശ്ശി നൂറ്റിമൂന്ന്‌ വയസായ പടിഞാറെ കടുങ്ങല്ലൂര്‍ തെക്കെ പുങ്കുടിയില്‍ കമലാക്ഷിയമ്മയെ എം.എല്‍.എ ആദരിച്ചു.
ലൈബ്രറി പ്രസിഡന്റ്‌ സുരേഷ്‌ മുട്ടത്തില്‍ അദ്ധൃക്ഷത വഹിച്ചു. അലിഗഡ്‌ സര്‍വകലാശാല റിട്ട. രജിസ്‌ട്രാര്‍ ഡോ. വി.കെ. അബ്‌ദുള്‍ ജലില്‍, ലൈബ്രറി കൗണ്‍സില്‍ മേഖല കണ്‍വീനര്‍ കുടല്‍ ശേഭന്‍, ഡോ. എം.എ. ഫിറോസ്‌ഖാന്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ ഇന്ദിര കുന്നക്കാല, ജേൃാതി ഗോപകുമാര്‍, ഗീത സെലിംകുമാര്‍, മംഗളോദയം റസിഡന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പി.കെ. സിറിയക്‌ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി.എസ്‌. രാധാകൃഷ്‌ണന്‍ സ്വാഗതവും ഭരണസമിതി അംഗം പി.ടി. മോഹന്‍ദാസ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW