Tuesday, June 18, 2019 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

വഴിപാട്‌ ചോദിച്ചെത്തി വൃദ്ധയുടെ മാലകവര്‍ന്ന പ്രതി പിടിയില്‍

ഉദയംപേരൂര്‍: ക്ഷേത്രത്തിലേക്ക്‌ വഴിപാട്‌ ചോദിച്ച്‌ വീട്ടിലെത്തി വൃദ്ധയായ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതിയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കോലഞ്ചേരി ചൂണ്ടി വയടമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ മുകേഷ്‌ (30) നെയാണ്‌ ഉദയംപേരൂര്‍ സി.ഐ ബി. ബാലന്റെ നേതൃത്വത്തില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഒരാഴ്‌ച മുമ്പ്‌ തെക്കന്‍ പറവൂര്‍ തൈക്കല്‍ വീട്ടില്‍ സുമതിയുടെ രണ്ടര പവന്‍ മാലയാണ്‌ കവര്‍ന്നത്‌ പ്രതി കവര്‍ന്നത്‌.
ചക്കളത്തുകാവ്‌ ക്ഷേത്രത്തിലേക്ക്‌ വഴിപാട്‌ ചോദിച്ച്‌ എത്തിയ ശേഷം മുഖലക്ഷണം പറഞ്ഞ്‌ വീട്ടമ്മയെ വിശ്വസത്തില്‍ എടുത്ത പ്രതി മാല പൂജിച്ച്‌ നല്‍കാം എന്ന്‌ വിശ്വസിപ്പിച്ച്‌ തന്ത്രപൂര്‍വം വീട്ടമ്മയുടെ മാല കൈക്കലാക്കി കടന്ന്‌ കളയുകയായിരുന്നു.
പ്രതിയെ കണ്ടത്താന്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്‌ ചോറ്റാനിക്കര ക്ഷേത്രത്തിന്‌ സമീപത്ത്‌ കൈനോട്ടക്കാരുടെ അടുത്ത്‌ പ്രതിയുടെ സി.സി.ടി.വി ദൃശ്യം കാണിച്ച്‌ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്‌ ചൂണ്ടിയിലെ വീട്ടില്‍ നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയും ക്ഷേത്രങ്ങള്‍ക്ക്‌ സമീപം കൈനോട്ടം നടത്തുന്ന ആളാണ്‌.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW