Tuesday, June 25, 2019 Last Updated 33 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

ഗോഡൗണ്‍ വളപ്പില്‍ തീപിടിത്തം

ആലുവ: മിനി സിവില്‍ സ്‌റ്റേഷന്‌ എതിര്‍വശത്തുള്ള വെയര്‍ഹസ്‌ ഗോഡൗണ്‍ വളപ്പിലും പരിസരത്തും തീപിടിച്ചു. ശനിയാഴ്‌ച ഉച്ചക്ക്‌ 12 മണിയോടെയാണ്‌ സംഭവം. വളപ്പിലെ വലിയ മരത്തില്‍ നിന്ന്‌ മതിലിന്‌ പുറത്തേക്ക്‌ പടര്‍ന്നിട്ടുള്ള വള്ളിച്ചെടിയിലാണ്‌ ആദ്യം തീപിടിച്ചത്‌.
തീ ഉടനെ വള്ളിപ്പടര്‍പ്പിലൂടെ ഗോഡൗണ്‍ വളപ്പിലേക്ക്‌ വ്യാപിക്കുകയും പുല്ലിനും കുറ്റിക്കാടിനും തീ പടരുകയും ചെയ്‌തു. അതോടൊപ്പം സമീപത്തെ സഹകരണ സംഘം അസി. രജിസ്‌ട്രാര്‍ ഓഫീസ്‌ വളപ്പിലേക്കും തീ വ്യാപിച്ചു. ഇവിടെ വൈദ്യുതി ലൈനിനിലും തീപടര്‍ന്നു. ഉടന്‍ ഫയര്‍ ഫോഴ്‌സ്ത്തി തീ പൂര്‍ണമായി അണച്ചു.
സള്‍ഫര്‍ അടക്കമുള്ള, കൃഷിക്കാവശ്യമുള്ള രാസവസ്‌തുക്കളാണ്‌ ഗോഡൗണിലുള്ളത്‌. തീ ഗോഡൗണിലേക്ക്‌ പടര്‍ന്നിരുന്നെങ്കില്‍ വലിയ ദുരന്തത്തിന്‌ ഇടയാക്കുമായിരുന്നു.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW