Tuesday, June 18, 2019 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

മാലിന്യ പ്രശ്‌നത്തില്‍ അധികാരികളുടെ വീഴ്‌ചകളിലേക്ക്‌ വിരല്‍ചൂണ്ടി പി. രാജീവ്‌

കൊച്ചി: നഗരത്തിന്റെ തീരാശാപമായ മാലിന്യ പ്രശ്‌നത്തില്‍ അധികാരികളുടെ വീഴ്‌ചകളിലേക്ക്‌ വിരല്‍ ചൂണ്ടിയും പ്രശ്‌നപരിഹാരത്തിന്‌ വഴി തുറക്കുന്ന ഇടപെടലുകളിലൂന്നിയും എറണാകുളം മണ്ഡലത്തില്‍ ഇടതു മുന്നണി സ്‌ഥാനാര്‍ഥി പി. രാജീവ്‌ മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. നഗരത്തിലെ മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ കൊച്ചി നഗരസഭാ നേതൃത്വവും എറണാകുളത്തിന്റെ ജനപ്രതിനിധികളും പരാജയപ്പെട്ടിരിക്കുകയാണെന്ന്‌ പി. രാജീവ്‌ പറഞ്ഞു. മാലിന്യ വിമുക്‌തമായ എറണാകുളം നഗരത്തിന്‌ വേണ്ടി ശക്‌തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ പി രാജീവ്‌ അറിയിച്ചു.
വാത്തുരുത്തി കോളനിയില്‍ കേരളത്തില്‍ വോട്ടുള്ള അഥിതി സംസ്‌ഥാനക്കാരും നാട്ടുകാരും പരിചമുട്ടിന്റെ അകമ്പടിയോടെയുള്ള സ്വീകരണത്തോടെയാണ്‌ രാജീവിന്റെ എറണാകുളം നഗരത്തിലെ മൂന്നാം ഘട്ട പൊതുപര്യടനം ആരംഭിച്ചത്‌. ഇരുവരെയും രാജീവിന്‌ പരിചയപ്പെടുത്തികൊടുത്തത്‌ 94 ലെ വിദ്യാര്‍ഥി പ്രക്ഷോഭ സമയത്ത്‌ രാജീവിനെ അറസ്‌റ്റ് ചെയ്‌ത മുന്‍ പോലീസ്‌ സൂപ്രണ്ടായിരുന്ന മാര്‍ട്ടിന്‍ കെ. മാത്യുവായിരുന്നു. തുടര്‍ന്ന്‌ കൊച്ചി നേവല്‍ ബേസിനു സമീപം ഷിപ്പ്‌ യാര്‍ഡ്‌ തൊഴിലാളികളുടെ സ്വീകരണമേറ്റുവാങ്ങി.
ഓശാന ഞായറിന്റെ തലേന്നായ ഇന്നലെ മാട്ടമ്മല്‍ ജംഗ്‌ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ 75 വയസുകാരിയായ അന്നമ്മച്ചി ഒരു കുട്ട നിറയെ കൊഴുക്കട്ടയാണ്‌ രാജീവിന്‌ നല്‍കിയത്‌. കോന്തുരുത്ത്‌ തെക്കില്‍ അമ്പത്‌ കിലോ അരിയും ഇരുപത്തിയഞ്ച്‌ കിലോ ചെറുപയറും നല്‍കിയാണ്‌ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്‌. കണ്ണാര്‍ക്കാട്ട്‌ പറമ്പിലെ സ്വീകരണകേന്ദ്രത്തില്‍ വിനോദ്‌ എന്‍.ജെ. പി. രാജീവിന്‌ താന്‍ വരച്ച ഛായാചിത്രം സമ്മാനിച്ചു. ഉച്ചക്ക്‌ തേവര പെരുമാനൂരില്‍ അഗതിമന്ദിരത്തിലെ അന്തേവാസികളുടെ ക്ഷണം സ്വീകരിച്ച്‌ പി. രാജീവ്‌ ഭക്ഷണം കഴിക്കാന്‍ എത്തി. ഉച്ചക്കുള്ള ഇടവേളയില്‍ രാജേന്ദ്ര മൈതാനിയില്‍ ആരംഭിച്ച ജൈവജീവിതം വിഷുചന്തയും രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഉച്ചക്ക്‌ ശേഷം പര്യടനം ഗാന്ധിനഗറില്‍ പുനരാരംഭിച്ചപ്പോള്‍ സി.പി.എം നേതാവ്‌ എം.എം ലോറന്‍സ്‌ ആദ്യ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. മൂന്ന്‌ റൗണ്ട്‌ പൊതു പര്യടനം പൂര്‍ത്തിയാക്കിയ പി രാജീവ്‌, പര്യടനത്തിനിടയില്‍ എത്താന്‍ കഴിയാതിരുന്നതും വിട്ടു പോയതുമായ കേന്ദ്രങ്ങളിലാകും വരും ദിവസങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക. ഇന്ന്‌ മട്ടാഞ്ചേരിയിലെ ഏതാനും കേന്ദ്രങ്ങളില്‍ രാജീവ്‌ പര്യടനം നടത്തും.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW